മാർത്തോമ്മ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ അധ്യാപക സമ്മേളനം
1279966
Wednesday, March 22, 2023 10:47 PM IST
തിരുവല്ല: മാർത്തോമ്മ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തിൽ 25ന് ഏകദിന അധ്യാപക വാർഷിക കോൺഫറൻസ് തിരുവല്ല മാർത്തോമ്മ കോളജിൽ നടക്കും. രാവിലെ 10നു ചേരുന്ന വാർഷിക സമ്മേളനത്തിൽ അടൂർ, കോട്ടയം-കൊച്ചി ഭദ്രാസന അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
കെടിയു മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക് മുഖ്യപ്രഭാഷണം നടത്തും. മികവാർന്ന ഉന്നത വിദ്യാഭ്യസത്തിലേക്ക് എന്ന വിഷയമാണ് ചിന്താവിഷയം. ഉച്ചകഴിഞ്ഞ് രണ്ടിനു നാക്ക് അക്രഡിറ്റേഷൻ എന്ന വിഷയത്തിൽ മാർത്തോമ്മ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ഐസി കെ. ജോൺ ക്ലാസിനു നേതൃത്വം നൽകും.
സമാപന സമ്മേളനം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഈ അധ്യയനവർഷം പാഠ്യ-പാഠ്യേതര രംഗത്തും ഗവേഷണ രംഗത്തും നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കും. എട്ട് കോളജുകളിൽ നിന്നായി 150 അധ്യാപകർ കോൺഫറൻസിൽ പങ്കെടുക്കും.