പാര്പ്പിടമേഖലയ്ക്കു പ്രാധാന്യം നല്കി കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ബജറ്റ്
1280583
Friday, March 24, 2023 10:55 PM IST
കല്ലൂപ്പാറ: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ബജറ്റിൽ പാര്‍പ്പിട മേഖലയ്ക്ക് പ്രാധാന്യം. 14,38,14,522 രൂപ വരവും 14,25,13,38 രൂപ ചെലവും 1301138 രൂപ നീക്കുബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ചെറിയാന് മണ്ണഞ്ചേരി അവതരിപ്പിച്ചു.
ലൈഫ്ഭവന പദ്ധതിയില്‍ 3.79 കോടിയും കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവ ഉള്‍പ്പെടുന്ന മേഖലയില്‍ 69 ലക്ഷം, തെരുവുവിളക്ക് പരിപാലനത്തിന് 12 ലക്ഷം, ആരോഗ്യമേഖലയ്ക്ക് 14 ലക്ഷം, ശുചിത്വ-മാലിന്യ പരിപാലനത്തിനു 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദാരിദ്ര്യ ലഘുകരണ മേഖലയ്ക്ക് 1.25 കോടിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സൂസന് തോംസന് അധ്യക്ഷത വഹിച്ചു.
കാർഷിക മേഖലയ്ക്കു പ്രാധാന്യം
കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ബജറ്റിൽ കാർഷിക മേഖലയ്ക്കു പ്രാധാന്യം. 16,07,40091 രൂപ വരവും 15,95,35000 രൂപ ചെലവുംപ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ഷെറിൻ റോയ് അവതരിപ്പിച്ചത്. കാര്‍ഷിക മേഖല, ആരോഗ്യം റോഡ് വികസനം, മാലിന്യസംസ്കരണം, ഭവന നിര്‍മാണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്കുന്നു. കാര്‍ഷിക മേഖലയ്ക്ക് 33 ലക്ഷം രൂപയും ഭവനനിര്‍മാണത്തിന് 80 ലക്ഷം രൂപയും റോഡ് നിർമാണം, ആരോഗ്യമേഖലകള്‍ക്ക് 97 ലക്ഷം രൂപയും വകയിരുത്തി. പ്രസിഡന്റ് സി.എസ്. ബിനോയ് അധ്യക്ഷത വഹിച്ചു.