ബി​എ​സ്എ​ൻ​എ​ൽ "ഉ​ദ്യ​മി' പ​ദ്ധ​തി ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ
Sunday, March 26, 2023 10:22 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ ഭാ​ര​ത് നെ​റ്റ് "ഉ​ദ്യ​മി' പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള അ​തി​വേ​ഗ ഒ​പ്റ്റി​ക്ക​ൽ സൗ​ജ​ന്യ ഇ​ന്‍റ​ർനെ​റ്റ് ക​ണ​ക്ഷ​ൻ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കി തു​ട​ങ്ങി.
ഭാ​ര​ത് നെ​റ്റ് പ​ങ്കാ​ളി​ക​ൾ വ​ഴി​യാ​ണ് ഇ​തു ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​ലേ​ഷ​നും മോ​ഡ​ത്തി​ന്‍റെ ചാ​ർ​ജും തി​ക​ച്ചും സൗ​ജ​ന്യ​മാ​ണെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും 30 മു​ത​ൽ 300 എം​ബി​പി​എ​സ് വ​രെ വേ​ഗ​ത​യു​ള്ള ഫൈ​ബ​ർ ക​ണ​ക്ഷ​നു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.
ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ജി​ല്ല​യി​ൽ ഈ ​പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​തി​നോ​ട​കം 2800 ഉ​പ​ഭോ​ക്താ​ക്ക​ൾ പ​ദ്ധ​തി പ്ര​യോ​ജ​ന​പെ​ടു​ത്തി.
399 രൂ​പ മു​ത​ൽ പ്ലാ​നു​ക​ൾ ല​ഭ്യ​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ മാ​സ​വാ​ട​ക മാ​ത്രം ന​ൽ​കി​യാ​ൽ മ​തി. ഇ​ന്ത്യ​യി​ലെ എ​ല്ലാ നെ​റ്റ് വ​ർ​ക്കി​ലേ​ക്കു​മു​ള്ള കോ​ളു​ക​ൾ തി ​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.
ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട ലാ​ൻ​ഡ് ലൈ​ൻ ന​മ്പ​റു​ക​ൾ സൗ​ജ​ന്യ​മാ​യി ഫൈ​ബ​ർ ക​ണ​ക്ഷ​നി​ലേ​ക്കു പു​നഃ​സ്ഥാ​പി​ക്കാ​നാ​കും.
പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ 9400901010 എ​ന്ന വാ​ട്ട്സ് ആ​പ് ന​മ്പ​റി​ലോ [email protected] എ​ന്ന മെ​യി​ലി​ലേ​ക്കോ http://bookmyfiber.bsnl.co.in സ​ന്ദേ​ശം അ​റി​യി​ക്കു​ക.