വെയ്റ്റിംഗ് ഷെഡ് കാറിടിച്ചു തകർത്തു
1281617
Monday, March 27, 2023 11:49 PM IST
പന്തളം: കാറിടിച്ചു വെയ്റ്റിംഗ് ഷെഡ് തകർന്നു. എംസി റോഡിൽ പന്തളം എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിന് മുന്പിലുള്ള വെയ്റ്റിംഗ് ഷെഡാണ് കാർ ഇടിച്ചു തകർന്നത്. തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം. നൂറനാട് സ്വദേശികൾ യാത്ര ചെയ്തിരുന്ന കാർ നിയന്ത്രണം വിട്ടു വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലെ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വെയ്റ്റിംഗ് ഷെഡ് പൂർണമായി തകർന്നു. കാർ പന്തളം പോലീസ് കസ്റ്റഡിയിലെടുത്തു. എംസി റോഡ് നവീകരണത്തിനു പിന്നാലെ സ്ഥാപിച്ച വെയ്റ്റിംഗ് ഷെഡാണ് തകർന്നത്.
കൊല്ലം-ചീക്കൽകടവ്-പാലാ റൂട്ടിൽ
പുതിയ ബസ്
അടൂർ: കെഎസ്ആർടിസി കൊല്ലം ഡിപ്പോയിൽനിന്ന് ചീക്കൽകടവ് വഴി പാലായ്ക്കു പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു.
പുലർച്ചെ 5.30ന് കൊല്ലത്തുനിന്നു പുറപ്പെട്ട് കരിക്കോട്, കുണ്ടറ, മുളവന, കല്ലട, ചീക്കൽകടവ്, കടന്പനാട്, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം വഴിയാണ് ബസ് 9.20ന് പാലായിലെത്തും. ഉച്ചകഴിഞ്ഞ് 3.10ന് തിരികെ പുറപ്പെടുന്ന ബസ് രാത്രി ഏഴിന് കൊല്ലത്ത് മടങ്ങിയെത്തും. കുന്നത്തൂർ, കടന്പനാട് മേഖലയിൽനിന്ന് എംസി റോഡിലൂടെ കോട്ടയത്തേക്ക് ഒരു ബസ് സർവീസ് ആരംഭിക്കുന്നത് ഇതാദ്യമായാണ്.