ഒ​പ്പ​മെ​ത്തി​യ​വ​ർ മ​ട​ങ്ങാ​നി​ല്ല; ഞെ​ട്ടി​ത്ത​രി​ച്ച് സു​ഹൃ​ദ്സം​ഘം
Sunday, May 28, 2023 10:59 PM IST
വെ​ട്ടൂ​ർ: ഫു​ട്ബോ​ൾ ആ​വേ​ശം മ​ന​സി​ലേ​റ്റി ഒ​ന്നി​ച്ചെ​ത്തി​യ ഒ​ന്പ​തം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ ന​ഷ്ട​മാ​യ​ത് വി​ശ്വ​സി​ക്കാ​നാ​കാ​തെ കൂ​ട്ടു​കാ​ർ.
ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ഒ​രേ ക​ള​ത്തി​ൽ കാ​ൽ പ​ന്ത് ത​ട്ടി ക​ളി​ച്ച ഒ​ന്പ​തം​ഗ സം​ഘ​ത്തി​ലെ അ​ഭി​ലാ​ഷും അ​ഭി​രാ​ജും ഇ​ന്ന​ലെ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ങ്ങി​ത്താ​ഴു​ന്പോ​ൾ നി​ല​വി​ളി​ക്കാ​ൻ മാ​ത്ര​മേ മ​റ്റു​ള്ള​വ​ർ​ക്കാ​യു​ള്ളൂ.
കു​ന്പ​ഴ സ്കൂ​ൾ ഗ്രൗ​ണ്ടി​നു സ​മീ​പ​ത്തെ ക​ള​ത്തി​ലാ​ണ് അ​ഭി​ന​വ്, ആ​കാ​ശ്, കാ​ർ​ത്തി​ക്, മ​നു, ശ്രീ​ഹ​രി, അ​ഭി​രാ​ജ്, അ​ഭി​ലാ​ഷ്, ദീ​പു, ആ​ദ​ർ​ശ് എ​ന്നി​വ​ർ ടീ​മാ​യി ക​ളി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ ഇ​വ​രു​ടെ സു​ഹൃ​ത്ത് വി​ളി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ൻ​പ​ത് പേ​രും ചേ​ർ​ന്ന് മ​ത്സ​ര​ത്തി​നാ​യി ഇ​ള​കൊ​ള്ളൂ​രി​ൽ എ​ത്തി​യ​ത്. മ​ത്സ​ര പാ​ട​ത്ത് ആ​യ​തി​നാ​ൽ മ​റി​ഞ്ഞു വീ​ണ് ദേ​ഹ​മാ​കെ ചെ​ളി പു​ര​ണ്ട​പ്പോ​ഴാ​ണ് കു​ളി ക​ഴി​ഞ്ഞ് മ​ട​ങ്ങാ​മെ​ന്ന് തീ​രു​മാ​നി​ച്ച​ത്. തൊ​ട്ട​ടു​ത്ത് അ​ച്ച​ൻ​കോ​വി​ലാ​ർ കൂ​ടി ഉ​ള്ള​തി​നാ​ലാ​ണ് കു​ട്ടി​സ​ഘം കൂ​ട്ടാ​യ തീ​രു​മാ​നം എ​ടു​ത്ത​ത്.
സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ദീ​പു​വും ആ​ദ​ർ​ശും ആ​റ്റി​ൽ കു​ളി​ക്കാ​ൻ നി​ൽ​ക്കാ​തെ മ​ട​ങ്ങി. ഇ​ല്ല​ത്ത് ക​ട​വി​ൽ അ​ഭി​രാ​ജ് ന​ട​ന്നു​നീ​ങ്ങി​യ ഭാ​ഗം അ​ടി​ത്ത​ട്ട് ചേ​റു നി​റ​ഞ്ഞ​താ​യി​രു​ന്നു. പി​ന്നീ​ട് പെ​ട്ടെ​ന്നാ​യി​രു​ന്നു അ​പ​ക​ടം. മു​ങ്ങി​ത്താ​ഴ്ന്ന അ​ഭി​രാ​ജി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​ഭി​ലാ​ഷും ക​യ​ത്തി​ലേ​ക്ക് താ​ഴ്ന്നു. മ​റ്റൊ​രു സു​ഹൃ​ത്ത് കാ​ർ​ത്തി​ക് കൂ​ടി ഇ​വ​രെ ര​ക്ഷ​പെ​ടു​ത്താ​ൻ എ​ത്തി​യ​പ്പോ​ഴും അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. കാ​ർ​ത്തി​കി​നെ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി.
മ​രി​ച്ച അ​ഭി​രാ​ജി​ന്റെ സ​ഹോ​ദ​ര​ൻ അ​ഭി​ന​വും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ജ്യേ​ഷ്ഠ സ​ഹോ​ദ​ര​ൻ മു​ങ്ങി​ത്താ​ഴു​ന്ന​ത് ആ​റി​ന്‍റെ ക​ര​യ്ക്ക് നോ​ക്കി നി​ൽ​ക്കാ​നേ അ​ഭി​ന​വി​നും ക​ഴി​ഞ്ഞു​ള്ളൂ.