തിരുവല്ല: പത്തനംതിട്ട ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ (പിഡിബിഎ) സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാ യൂത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഇന്നു രാവിലെ ഏഴിന് കുറിയന്നൂരിലെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിക്കും.
കാർമ്മൽ സിഎംഐ പബ്ലിക് സ്കൂൾ വാഴക്കുളത്ത് നടക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള 40-ാമത് കേരള സംസ്ഥാന യൂത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായാണിത്. സംസ്ഥാന യൂത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഇതിൽനിന്ന് തെരഞ്ഞെടുക്കും.