പു​ത​മ​ൺ പാ​ല​ത്തി​ന്‍റെ ടെ​ൻ‌​ഡ​ർ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു
Thursday, September 12, 2024 3:08 AM IST
റാ​ന്നി: കീ​ക്കൊ​ഴൂ​ർ - കോ​ഴ​ഞ്ചേ​രി പാ​ത​യി​ൽ പു​ത​മ​ണ്ണി​ൽ പു​തി​യ പാ​ല​ത്തി​ന്‍റെ ടെ​ൻ​ഡ​ർ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​താ​യി പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു. പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി 2.05 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ പ്ര​വൃ​ത്തി ടെ​ൻ​ഡ​ർ ചെ​യ്ത​പ്പോ​ൾ 18.5 ശ​ത​മാ​നം അ​ധി​ക​ത്തി​ലാ​ണ് ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണ​ച്ചെ​ല​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്ന് പ്രാ​വ​ശ്യം ടെ​ൻ​ഡ​ർ ചെ​യ്ത​പ്പോ​ഴും ഇ​തേ അ​വ​സ്ഥ​യാ​യി​രു​ന്നു. അ​നു​വ​ദി​ച്ച തു​ക​യേ​ക്കാ​ൾ വ​ള​രെ​യ​ധി​കം തു​ക അ​ധി​ക​മാ​യി വേ​ണ്ടി​വ​ന്ന​തി​നാ​ലാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​യി വ​ന്ന​ത്.


ക​രാ​റു​കാ​ര​ന് ഇ​നി പ്ര​വൃ​ത്തി ആ​രം​ഭി​ക്കാം. ബ്ലോ​ക്ക് പ​ടി - കീ​ക്കൊ​ഴൂ​ർ - കോ​ഴ​ഞ്ചേ​രി റോ​ഡി​ൽ പു​ത​മ​ണ്ണി​ൽ പെ​രു​ന്തോ​ടി​നു കു​റു​കെ​യു​ള്ള പ​ഴ​യ​പാ​ലം ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.