റാന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മിറ്റി പ്രയർ ആൻഡ് ഫെയ്ത്ത് കമ്മീഷന്റെ ആഭിമുഖ്യത്തിൽ എണ്ണൂറാംവയൽ സിഎസ്ഐ പള്ളിയിൽ നടന്ന എക്യുമെനിക്കൽ ധ്യാനയോഗം റാന്നി നസ്രേത്ത് ഇടവക വികാരി റവ. സിജോ സാമുവേൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റവ. സജു ചാക്കോ അധ്യക്ഷത വഹിച്ചു.
ഇടവക വികാരി റവ. സോജി വർഗീസ് ജോൺ, സെക്രട്ടറി ജോൺ സാമുവേൽ, റവ. ജീവൻ മാത്യു സാജൻ, ഫിലിപ്പ് തോമസ്, പി.ടി. മാത്യു പാറയ്ക്കൽ, ജോൺ വി. തോമസ്, ബോബൻ മോളിക്കൽ എന്നിവർ പ്രസംഗിച്ചു.