കാട്ടാന ഒഴിയുന്നില്ല; പ്രതിഷേധവുമായി നാട്ടുകാർ വനം ഓഫീസ് പടിക്കൽ
1460144
Thursday, October 10, 2024 6:02 AM IST
ചിറ്റാർ: ചിറ്റാറിലെ ജനവാസ മേഖലകളിലും പൊതുനിരത്തുകളിലും കാട്ടാന സാന്നിധ്യം മൂലമുള്ള ഭീതി അകറ്റാൻ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ വനം റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഇന്നലെ രാവിലെ ഫെഡൽ ബാങ്ക് പടിക്കൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ചിറ്റാർ ടൗൺ ചുറ്റി ഫോറസ്റ്റ് സ്റ്റേഷൻ പടിക്കൽ സമാപിച്ചു. തുടർന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന ധർണ ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ ഉദ്ഘാടനം ചെയ്തു.
സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. അഡ്വ. ജോണി കെ. ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
പ്രശാന്ത്, ഷിജി നൗഷാദ്, അലിയാർ, നാസർ, പഞ്ചായത്ത് മെബർമാരായ രവി കണ്ടത്തിൽ, ജോർജ് കുട്ടി, ജോളി, സണ്ണി, അബ്ദുൾ റസാക്ക് എന്നിവർ പ്രസംഗിച്ചു.