92ന്റെ നിറവിലും നീന്തൽക്കുളത്തിൽ അവർ താരങ്ങൾ
1600797
Sunday, October 19, 2025 3:54 AM IST
തിരുവല്ല: പതിനാലാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ വെള്ളത്തെ അതിജീവിച്ച് തരംഗങ്ങൾ സൃഷ്ടിച്ച് വയോധിക താരങ്ങൾ. തൃശൂരിൽനിന്നുള്ള പ്രഫ. സി.പി. മാത്യു, കോട്ടയം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ കൂടിയായ തിരുവനന്തപുരം സ്വദേശി ഡോ. സാറാ വർഗീസ് (92) എന്നിവരാണ് ശ്രദ്ധേയരായത്.
90 പ്ലസ് ബാക്ക്സ്ട്രോക്ക് മത്സരത്തിൽ പങ്കെടുത്ത രണ്ടു വെറ്ററൻമാരും സ്വർണം നേടി. സായത്തമാക്കിയ നീന്തൽ കഴിവുകളിലൂടെ കായികരംഗത്തോടു വാർധക്യത്തിലും അവർ കാട്ടിയ അചഞ്ചലമായ സമർപ്പണം കാണികളുടെ കൈയടി നേടി.