വനിതാ ജില്ലാ പഞ്ചായത്തംഗത്തിന്റെ പരാതിയിൽ യുട്യൂബർക്കെതിരേ കേസ്
1600814
Sunday, October 19, 2025 4:02 AM IST
അടൂർ: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചുവെന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യു ട്യൂബർക്കെതിരേ അടൂർ പോലീസ് കേസെടുത്തു. യുട്യൂബർ രാജൻ ജോസഫിനെതിരേയാണ് കേസ്.
2025 സെപ്റ്റംബർ 22ന് രാജൻ ജോസഫ് യുട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്ത വീഡിയോയെ ആസ്പദമാക്കിയാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്നും മാനഹാനി വരുത്തണമെന്ന ലക്ഷ്യത്തോടെയുള്ള വീഡിയോയാണിതെന്നും ആരോപിച്ചാണ് ശ്രീനാദേവി പരാതി നൽകിയത്.