റാ​ന്നി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ൾ എ​ൻ​സി​എ​ഫ് ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് 1.1 0 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു.

ഇ​ട​ത്തി​ക്കാ​വ് - അ​മ്പ​ലം റോ​ഡ് (വെ​ച്ചൂ​ച്ചി​റ ), തേ​വ​ർ​തു​ണ്ടി - പ​ട്ട​യി​ൽമ​ല (അ​ങ്ങാ​ടി), ഓ​ലി​ക്ക​ൽപ്പടി - ത​ട​ത്തി​ൽമ​ല (അ​ങ്ങാ​ടി) എ​ന്നീ റോ​ഡു​ക​ൾ​ക്ക് പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ​യും പ്ലാ​ച്ചേ​രി - ചെ​റു​ക​ര കൊ​ട​ക്കാ​ട് റോ​ഡ് (പെ​രു​നാ​ട്), ഇ​ട​ക്കു​ളം - അ​മ്പ​ലം​പ​ടി വ​യ​ലാ​പ്പ​ടി റോ​ഡ് (വ​ട​ശേ​രി​ക്ക​ര ), തു​മ്പു​ങ്ക​ൽ​പ്പ​ടി - അ​ത​മ്പ​നാം​കു​ഴി റോ​ഡ് (വ​ട​ശേ​രി​ക്ക​ര ),

കൊ​ച്ചു​കാ​ല - അ​യ്യ​ങ്കാ​വി​ൽ റോ​ഡ് (എ​ഴു​മ​റ്റൂ​ർ ) , വെ​ങ്ങ​ള -ചെ​ങ്ങാ​റു​മ​ല റോ​ഡ് (എ​ഴു​മ​റ്റൂ​ർ ), ചെ​റു​ക​ത്രപ്പ​ടി - ഇ​ല​വു​ങ്ക​ൽ റോ​ഡ് (അ​ങ്ങാ​ടി), ചു​ങ്ക​പ്പാ​റ സ്റ്റാ​ൻ​ഡ് -ക​ട​മ്പാ​ട്ടു​പ​ടി റോ​ഡ് (കോ​ട്ടാ​ങ്ങ​ൽ), മ​ന്ദി​രം - തോ​ണി​ക്ക​ട​വ് വ​ള്ള​ക്ക​ട​വ് - കൊ​ടു​മ്പു​ഴ റോ​ഡ് (നാ​റാ​ണം​മൂ​ഴ ),

മ​ഠ​ത്തി​ലെ​ത്തുപ​ടി -കൊ​ച്ചെ​ത്തു​പ​ടി (ചെ​റു​കോ​ൽ), കൊ​ച്ചുപ​റ​മ്പി​ൽ - ഊ​ള​കാ​വ് റോ​ഡ് (അ​യി​രൂ​ർ) എ​ന്നീ റോ​ഡു​ക​ൾ​ക്ക് എ​ട്ടു ല​ക്ഷം രൂ​പ വീ​ത​വു​മാ​ണ് അ​നു​വ​ദി​ച്ച​ത്.