ചി​റ്റാ​ര്‍: റ​ബ​ര്‍ത്തോ​ട്ട​ത്തി​ല്‍ മേ​യാ​ന്‍​ വി​ട്ട പോ​ത്തി​നെ ക​ശാ​പ്പു ചെ​യ്തു പി​ക്ക​പ്പ് വാ​നി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ചി​റ്റാ​ര്‍ പാ​മ്പി​നി കൃ​ഷ്ണമം​ഗ​ല​ത്ത് വീ​ട്ടി​ല്‍ ജി​തി​ന്‍​കു​മാ​ര്‍ (27), ആ​ങ്ങ​മൂ​ഴി ഇ​ടു​പ്പു​ക​ല്ലി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ്ര​മോ​ദ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റാ​ന്നി - പെ​രു​നാ​ട് ബി​മ്മ​രം ഈ​ട്ടി​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ ത്രി​ദീ​പി​ന്‍റെ പോ​ത്തി​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ക്ഷീ​ര​ക​ര്‍​ഷ​ക​നാ​യ ത്രി​ദീ​പി​ന് ഏ​ഴു പ​ശു​ക്ക​ളും ര​ണ്ടു പോ​ത്തു​ക​ളുമാണു​ള്ള​ത്. മേ​യാ​ന്‍വി​ട്ട പോ​ത്തു​ക​ളി​ല്‍ 200 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്നതും ഉ​ദ്ദേ​ശം 60,000 രൂ​പ മ​തി​പ്പുവി​ല​യു​ള്ള​തു​മാ​യ പോ​ത്തി​നെ​യാ​ണ് ​കൊ​ണ്ടുപോ​യ​ത്. പോ​ത്തി​നെ കാ​ണാ​താ​യ​തി​നെത്തു​ട​ര്‍​ന്ന് ത്രിദീ​പ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ വ​ന​ഭാ​ഗ​ത്ത് റോ​ഡി​നോ​ടു ചേ​ര്‍​ന്ന കാ​ട്ടു​പ്ര​ദേ​ശ​ത്ത് പോ​ത്തി​ന്‍റെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ളും കു​ട​ലും കാ​ണ​പ്പെ​ട്ട​തി​നെത്തു​ട​ര്‍​ന്ന് പെ​രു​നാ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു.

പെ​രു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ഷ്ണു, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​ആ​ർ. ര​വീ​ന്ദ്ര​ന്‍, സി​പി​ഒ ബി​നു എന്നിവർ അ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.