പെരുനാട് സെന്റ് ജൂഡ് പള്ളിയിൽ ഇന്നു കൊടിയേറ്റ്
1600812
Sunday, October 19, 2025 4:02 AM IST
റാന്നി: പെരുനാട് സെന്റ് ജൂഡ് പള്ളിയിൽ വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാളും ജപമാല മാസാചരണവും ഇന്നു മുതൽ 28 വരെ നടക്കും. ഇന്നു രാവിലെ 8.30ന് ജപമാല. ഒന്പതിന് വികാരി ഫാ. ജേക്കബ് കൈപ്പൻപ്ലാക്കൽ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന.
നാളെ മുതൽ 25 വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് ജപമാല. 5.30ന് വിശുദ്ധ കുർബാന, നൊവേന. 26നു രാവിലെ 8.30ന് ജപമാല. ഒന്പതിന് വിശുദ്ധ കുർബാന നൊവേന. വിവിധ ദിവസങ്ങളിലായി ഫാ. തോമസ് നെടുമാൻകുഴി , ഫാ. മാത്യു നടയ്ക്കൽ,
ഫാ. ജോസഫ് പന്നലക്കുന്നേൽ, ഫാ. തോമസ് മുണ്ടിയാനിക്കൽ, ഫാ. ജോസഫ് മരുതോലിൽ, ഫാ. സെബാസ്റ്റ്യൻ മാടപ്പള്ളി, ഫാ. മാത്യു നരിപ്പാറ, ഫാ തോമസ് കാരുവള്ളിൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ച് തിരുകർമങ്ങൾക്ക് നേതൃത്വം നൽകുമെന്ന് വികാരി ഫാ. ജേക്കബ് കൈപ്പൻപ്ലാക്കൽ അറിയിച്ചു.