ച​ക്കു​ള​ത്തു​കാ​വി​ൽ വി​ജ​യ​ദ​ശ​മി വി​ദ്യാ​രം​ഭം നാ​ളെ
Monday, October 3, 2022 10:59 PM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി വി​ദ്യാ​രം​ഭം നാ​ളെ ന​ട​ക്കും. ആ​ദ്യാ​ക്ഷ​രം കു​റി​ക്കാ​നെ​ത്തു​ന്ന കു​രു​ന്നു​ക​ൾ​ക്ക് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ൽ പു​ല​ർ​ച്ചെ അഞ്ചു മു​ത​ൽ കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.
ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ടനു​ബ​ന്ധി​ച്ച് ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ക​ങ്ങ​ഴ വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ച​ക്കു​ള​ത്ത​മ്മ നൃ​ത്ത സം​ഗീ​ത ഉ​ത്സ​വ​ത്തി​ന്‍റെ ഭ​ക്തി​സാ​ന്ദ്ര​മാ​യ സ​മാ​പ​ന​സ​മ​ർ​പ്പ​ണ​വും സ​ര​സ്വ​തീ​പൂ​ജ​യും പാ​രാ​യ​ണ​വും ന​ട​ക്കും.