പ്ര​തി​ഭാ പു​ര​സ്കാ​ര വി​ത​ര​ണ​വും എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡും
Saturday, September 24, 2022 11:26 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​തി​ഭാ പു​ര​സ്കാ​ര​വും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ഇ​ന്ന് ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന‌​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ കൃ​ഷ്ണ തേ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഒ.​പി.​എ. സ​ലാം മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

കി​ൻ​ഫ്ര ഫി​ലിം ആ​ൻ​ഡ് വീ​ഡി​യോ പാ​ർ​ക്ക് ചെ​യ​ർ​മാ​ൻ ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി, സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ൻ തോ​മ​സ്, ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് എ​ഡ്യു​ക്കേ​ഷ​ൻ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ൻ​സി ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ആ​ർ. അ​നു​പ​മ, ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡ​യ​സ് മാ​ത്യു കോ​ക്കാ​ട്ട് അ​റി​യി​ച്ചു.