കാരു​ണ്യ പ​ഠ​നധ​ന​സ​ഹാ​യ പ​ദ്ധ​തി​യു​മാ​യി പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​യു​എ​ഇ ചാ​പ്റ്റ​ര്‍
Sunday, September 25, 2022 12:24 AM IST
കോ​​ട്ട​​യം: പ്ര​​വാ​​സി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​യു​​എ​​ഇ ചാ​​പ്റ്റ​​റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ത്തി​​യ കെ.​​എം. മാ​​ണി കാ​​രു​​ണ്യ പ​​ഠ​​ന​​സ​​ഹാ​​യ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി നി​​ര്‍​വ​​ഹി​​ച്ചു.

പ്ല​​സ് ടു​​വി​​ന് 1200ല്‍ 1198 ​​മാ​​ര്‍​ക്ക് ക​​ര​​സ്ഥ​​മാ​​ക്കി​​യ മ​​ല​​പ്പു​​റം അ​​രീ​​ക്കോ​​ട് സ്വ​​ദേ​​ശി​​നി​ പ്രി​​സ്‌​​കാ മ​​രി​​യാ സെ​​ബാ​​സ്റ്റ്യ​​ന് എ​​ന്‍​ട്ര​​ന്‍​സ് പ​​രി​​ശീ​​ല​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ തു​​ക ന​​ല്‍​കി​​യാ​​ണ് പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​പ്ര​​വ​​ര്‍​ത്ത​​ക​​രി​​ല്‍ ഒ​​രാ​​ളാ​​ണ് പാ​​ര്‍​ട്ടി​​യു​​ടെ വാ​​ട്‌​​സ്ആ​​പ്പ് ഗ്രൂ​​പ്പി​​ല്‍ ഈ ​​കു​​ടും​​ബ​​ത്തെ​​ക്കു​​റി​​ച്ച് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. പാ​​ര്‍​ട്ടി നേ​​താ​​ക്ക​​ള്‍ വ​​ഴി ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി വി​​വ​​ര​​മ​​റി​​യു​​ക​​യും വേ​​ണ്ട സ​​ഹാ​​യം ചെ​​യ്യാ​​ന്‍ പ്ര​വാ​​സി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​യു​​എ​​ഇ ഘ​​ട​​ക​​ത്തെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​ക‍യു​മാ​യി​രു​ന്നു.

തു​​ട​​ര്‍​ന്ന് എ​​ന്‍​ട്ര​​ന്‍​സ് പ​​രി​​ശീ​​ല​​ന​​ത്തി​​നു വേ​​ണ്ടി കു​​ട്ടി​​യെ പാ​​ലാ ബ്രി​​ല്യ​ന്‍റി​​ല്‍ ചേ​​ര്‍​ത്തു. ഫീ​​സി​​ള​​വ് അ​​ട​​ക്ക​​മു​​ള്ള ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കി. ഒ​​രു വ​​ര്‍​ഷ​​ത്തെ പ​​ഠ​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ ഹോ​​സ്റ്റ​​ല്‍, മെ​​സ് ഫീ ​​ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ആ​​വ​​ശ്യ​​ത്തി​​ലേ​​ക്കാ​​യി ഒ​​രു ല​​ക്ഷ​​ത്തി പ​​തി​​നേ​​ഴാ​​യി​​രം രൂ​​പ പ്ര​​വാ​​സി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​യു​​എ​​ഇ ചാ​​പ്റ്റ​​ര്‍ സ്വ​​രൂ​​പി​​ച്ച് ന​​ല്‍​കി.

യു​​എ​​ഇ​യി​​ലെ പ്ര​​വാ​​സി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​പ്ര​​സി​​ഡ​ന്‍റ് ഏ​​ബ്ര​​ഹാം സ​​ണ്ണി​​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫ​ണ്ട് സ്വ​രൂ​പി​ച്ച​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ഓ​​ഫീ​​സ് ചാ​​ര്‍​ജ് സെ​​ക്ര​​ട്ട​​റി സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ് പാ​​ര്‍​ട്ടി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യും കെ​​സി​​എം ഐ​​ടി വിം​​ഗ് ഡ​​യ​​റ​​ക്‌​ട​​റു​​മാ​​യ അ​​ല​​ക്‌​​സ് കോ​​ഴി​​മ​​ല, പാ​​ര്‍​ട്ടി സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തെ​​ക്കേ​​ടം, ജ​​യ​​കൃ​​ഷ്ണ​​ന്‍ പു​​തി​​യേ​​ട​​ത്ത്, പ്രി​​സ്‌​​ക​യു​​ടെ പി​​താ​​വ് സെ​​ബാ​​സ്റ്റ്യ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.