ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ കെ​എ​സ്ആ​ര്‍ടി​സി​ ഗ്രാ​മ​വ​ണ്ടി ഇ​ന്ന് ആ​രം​ഭി​ക്കും
Wednesday, October 5, 2022 10:46 PM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ കെ​എ​സ്ആ​ര്‍ടി​സി​യു​ടെ ഗ്രാ​മ​വ​ണ്ടി​ക്ക് ഇ​ന്ന് ആ​രം​ഭം കു​റി​ക്കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഞീ​ഴൂ​രി​ല്‍ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നി​ര്‍വ​ഹി​ക്കും.
ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കെ​എ​സ്ആ​ര്‍ടി​സി ന​ട​പ്പി​ലാ​ക്കു​ന്ന ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി ക​ടു​ത്തു​രു​ത്തി, ത​ല​യോ​ല​പ്പ​റ​മ്പ്, വെ​ള്ളൂ​ര്‍, മു​ള​ക്കു​ളം, ഞീ​ഴൂ​ര്‍ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കാ​നാ​ണ് ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ര​ണ്ട് ബ​സു​ക​ൾ സ​ര്‍വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. വൈ​ക്ക​ത്തു​നി​ന്നും ത​ല​യോ​ല​പ്പ​റ​മ്പ് - പാ​ലാം​ക​ട​വ് - ത​ട്ടാ​വേ​ലി - ബ്ര​ഹ്മ​മം​ഗ​ലം - വെ​ട്ടി​ക്കാ​ട്ട്മു​ക്ക് - വെ​ള്ളൂ​ര്‍ - മു​ള​ക്കു​ളം - ഞീ​ഴൂ​ര്‍ - മ​ര​ങ്ങോ​ലി - വാ​ക്കാ​ട് - കു​റ​വി​ല​ങ്ങാ​ട് റൂ​ട്ടി​ല്‍ ഒ​രു ബ​സും വൈ​ക്കം - കോ​രി​ക്ക​ല്‍ - എ​ഴു​മാ​ന്തു​രു​ത്ത് - കാ​പ്പു​ന്ത​ല - ഐ​എ​ച്ച്ആ​ര്‍ഡി കോ​ള​ജ് - മ​ര​ങ്ങോ​ലി റൂ​ട്ടി​ല്‍ ര​ണ്ടാ​മ​ത്തെ ബ​സും സ​ര്‍വീ​സ് ന​ട​ത്തും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2022 - 23 വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍പ്പെ​ടു​ത്തി 12 ല​ക്ഷം രൂ​പ​യാ​ണ് ഗ്രാ​മ​വ​ണ്ടി​ക്കാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഡീ​സ​ല്‍ ചെ​ല​വ് ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍കും. പ​ദ്ധ​തി ന​ട​പ്പാ​ക്കു​മ്പോ​ള്‍ ക​ടു​ത്തു​രു​ത്തി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം കു​റ​വു​ള്ള നി​ര​വ​ധി മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ള്‍ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​തീ​ക്ഷ.
മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​എ​സ്ആ​ര്‍ടി​സി എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍, തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍മ​ല ജി​മ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍, ഞീ​ഴൂ​ര്‍, ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ആ​ര്‍. സു​ഷ​മ, സൈ​ന​മ്മ ഷാ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.