മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് പു​തി​യ ബ​സ്; എം​പി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത ു
Monday, December 5, 2022 11:59 PM IST
കോ​ട്ട​യം: ഡോ​ക്ട​മാ​ര്‍ സ​മൂ​ഹ​ത്തോ​ടും സാ​ധാ​ര​ണ​ക്കാ​രോ​ടും പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​യി പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി. എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന നി​ധി​യി​ല്‍നി​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച ബ​സി​ന്‍റെ ഫ്ളാ​ഗ് ഓ​ഫും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ മു​ഖേ​ന ന​ട​ത്തു​ന്ന കു​ടും​ബ​ങ്ങ​ളെ ദ​ത്തെ​ടു​ക്ക​ല്‍ പ​ദ്ധ​തി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം​പി​യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 23.33 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് ബ​സ് ല​ഭ്യ​മാ​ക്കി​യ​ത്.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക​മ്യൂ​ണി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ ഗ്രാ​മീ​ണ പ​ഠ​ന, ദ​ത്തെ​ടു​ക്ക​ല്‍, സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യാ​ണ് ബ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. കു​ടും​ബ​ങ്ങ​ളെ ദ​ത്തെ​ടു​ക്ക​ല്‍, ഗ്രാ​മീ​ണ പ​ഠ​ന പ​ദ്ധ​തി വ​ഴി ഒ​രു മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍ഥി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഗ്രാ​മ​ത്തി​ലെ അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ​യാ​ണ് ദ​ത്തെ​ടു​ക്കു​ന്ന​ത്. ദ​ത്തെ​ടു​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ അ​ടു​ത്ത അ​ഞ്ചു വ​ര്‍ഷം വി​ദ്യാ​ര്‍ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഭ്യ​മാ​ക്കും.
ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഞ്ജു മ​നോ​ജ്, സ​ജി ത​ട​ത്തി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​സ​മ്മ സോ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ണി, ആ​ര്‍പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​രു​ണ്‍ ഫി​ലി​പ്പ്, റോ​സി​ലി ടോ​മി​ച്ച​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​എ​സ്. ശ​ങ്ക​ര്‍, സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​ര്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​വ​ര്‍ഗീ​സ് പി. ​പു​ന്നൂ​സ്, കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​പി. ജ​യ​പ്ര​കാ​ശ്, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സൈ​റു ഫി​ലി​പ്പ്, ദ​ന്ത​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​വ​ത്സാ തോ​മ​സ്, ഗ​വ​ണ്‍മെ​ന്‍റ് ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​വി.​കെ. ഉ​ഷ, പി.​ജി. രാ​മ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.