കത്തോലിക്ക കോൺഗ്രസ് ന്യൂനപക്ഷ ദിനാചരണം നാളെ
Friday, December 9, 2022 11:49 PM IST
കോ​ട്ട​യം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ന്യൂ​ന​പ​ക്ഷ ദി​നാ​ച​ര​ണ​വും ക​ൺ​വ​ൻ​ഷ​നും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2. 15ന് ​തു​രു​ത്തി മ​ർ​ത്ത് മ​റി​യം ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്ലോ​ബ​ൽ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. താ​മ​ര​ശേ​രി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബി​ൻ സൈ​മ​ൺ ന്യൂ​ന​പ​ക്ഷ ദി​ന സ​ന്ദേ​ശം ന​ൽ​കും. അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ ബാ​ബു വ​ള്ള​പ്പു​ര, ഗ്ലോ​ബ​ൽ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് ജോ​ൺ, വ​ർ​ഗീ​സ് ആ​ന്‍റ​ണി, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് വ​രി​ക്ക​പ​ള്ളി, കാ​ർ​പ്പ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യിം​സ് കൊ​ക്ക​വ​യ​ലി​ൽ തുടങ്ങിയവർ പ്ര​സം​ഗി​ക്കും.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന എ​ക്സ​ല​ൻ​ഷ്യ-23 ജ​ന​റ​ൽ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും ആ​ർ​ച്ച്ബി​ഷ​പ് നി​ർ​വ​ഹി​ക്കും. 2023 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ മാ​ർ​ഗ​രേ​ഖ​യു​ടെ​യും പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​റി​ന്‍റെ​യും പ്ര​കാ​ശ​നം ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.