മാർമല അരുവിയിൽ വിദ്യാർഥി മുങ്ങി മരിച്ചു
1262436
Friday, January 27, 2023 10:10 PM IST
തീക്കോയി: മാർമല അരുവിയിൽ സന്ദർശനത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നിർമൽ കുമാർ നെഹ്രയാ (21)ണു മരിച്ചത്. പാലാ വലവൂർ ട്രിപ്പിൾ ഐടിയിലെ വിദ്യാർഥിയാണ്. കോളജിൽനിന്നും എട്ടംഗ സംഘമാണു വ്യാഴാഴ്ച 12നു മാർമല അരുവി സന്ദർശിക്കാനെത്തിയത്.
ഒരു മണിയോടെ കുളിക്കാനിറങ്ങിയവരിൽ മൂന്നു പേർ കയത്തിൽപെടുകയായിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ്ഘട്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് നിർമലിനൊപ്പം അരുവിയിലെത്തിയത്. രണ്ട് പേരെ സുഹൃത്തുക്കൾ ചേർന്ന് രക്ഷപെടുത്തിയെങ്കിലും നിർമൽ കുമാർ മുങ്ങി പോകുകയായിരുന്നു. നാട്ടുകാരും ടീം നന്മക്കൂട്ടവും ചേർന്നാണ് നിർമൽ കുമാറിനെ കണ്ടെടുത്തത്. പിതാവ്: തേജ്പാൽ നെഹ്റ, മാതാവ്: വിമലാ ദേവി.
വിനോദ സഞ്ചാരികൾക്കായുള്ള അപകട സൂചന മുന്നറിയിപ്പുകളും ബോർഡുകളും മാർമല അരുവിയിൽ ഉണ്ടെങ്കിലും അതൊക്കെ സഞ്ചാരികൾ അവഗണിക്കുകയാണ് പതിവ്.