സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ മാ​യ​ല്‍ത്തോ പെ​രു​ന്നാ​ള്‍
Friday, February 3, 2023 11:46 PM IST
ചെ​ങ്ങ​ളം: സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ 162-ാമ​ത് മാ​യ​ല്‍ത്തോ പെ​രു​ന്നാ​ള്‍ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു ചെ​ങ്ങ​ളം സെ​ന്‍റ് തോ​മ​സ് കു​രി​ശി​ന്‍തൊ​ട്ടി​യി​ല്‍ സ​ന്ധ്യാ​പ്രാ​ര്‍ഥ​ന, 7.15ന് ​ചെ​ങ്ങ​ളം സെ​ന്‍റ് തോ​മ​സ് കു​രി​ശി​ന്‍തൊ​ട്ടി​യി​ല്‍നി​ന്ന് റാ​സ ആ​രം​ഭി​ച്ച് കു​ന്നും​പു​റം, ഏ​നാ​ദി കു​രി​ശി​ന്‍തൊ​ട്ടി​വ​ഴി പ​ള്ളി​യി​ലേ​ക്ക്. നാ​ളെ രാ​വി​ലെ 8.30 ന് ​വി​ശു​ദ്ധ മു​ന്നി​ന്മേ​ല്‍ കു​ര്‍ബാ​ന തൃ​ശൂ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത 11നു ​പ്ര​ദ​ക്ഷി​ണം 11.35ന് ​റാ​ങ്ക് ജേ​ത​ക്കാ​ള്‍ക്ക് അ​വാ​ര്‍ഡ് വി​ത​ര​ണം 11.45ന് ​പു​തി​യ​താ​യി നി​ര്‍മി​ച്ച ഡ്ര​സിം​ഗ് റൂ​മി​ന്‍റെ കൂ​ദാ​ശ, 12നു ​വ​ള്ളം​ക​ളി​പ്പാ​ട്ട് ഘോ​ഷ​യാ​ത്ര ഉ​ച്ച​ക​ഴി​ഞ്ഞു ഒ​ന്നി​നു കൊ​ടി​യി​റ​ക്ക്.
പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് വി​കാ​രി ഫാ.​കു​ര്യ​ന്‍ ജോ​യി ക​ല്ലു​ങ്ക​ത്ര, സ​ഹ​വി​കാ​രി ഫാ. ​പി.​റ്റി തോ​മ​സ് പ​ള്ളി​യ​മ്പി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജി പീ​റ്റ​ര്‍ മ​രു​ത​നാ​ല്‍, ട്ര​സ്റ്റി ജേ​ക്ക​ബ് ത​ര​ക​ന്‍ പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി കോ​ര.​സി. കു​ന്നും​പു​റം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.