അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തും
Wednesday, March 22, 2023 11:40 PM IST
വൈ​ക്കം: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​ർ ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (എ​ഐ​ടി​യു​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ണ്ണീ​ർ​മു​ക്കം പ്രോ​ജ​ക്ട് ഓ​ഫീ​സി​നു മു​ന്നി​ൽ 27 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തും.
സ​ത്യ​ഗ്ര​ഹ സ​മ​രം ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സം​ബ​ർ 15ന് ​ബ​ണ്ട് അ​ട​ച്ച് മാ​ർ​ച്ച് 15ന് ​ബ​ണ്ട് തു​റ​ക്കു​ക​യെ​ന്ന അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​ക, ബ​ണ്ട് ഒ​രു വ​ർ​ഷ​ക്കാ​ലം പൂ​ർ​ണ​മാ​യി തു​റ​ന്നി​ട്ട് കാ​യ​ലി​ലെ ആ ​വാ​സ​വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
സ​മ​ര പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചേ​ർ​ന്ന ആ​ലോ​ച​ന​യോ​ഗ​ത്തി​ൽ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. ഉ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​ബാ​ബു, ടി.​സി. പു​ഷ്പ​രാ​ജ​ൻ, ടി.​വി. സ​ജീ​വ​ൻ, പി.​എം. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​നാ​യി അ​ഡ്വ.​എം.​കെ. ഉ​ത്ത​മ​നെ​യും ക​ൺ​വീ​ന​റാ​യി ഡി. ​ബാ​ബു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.