ചിങ്ങവനം: യുവതിയെ പീഡിപ്പിച്ചശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി തടത്തിപ്പറമ്പില്‍ ടി.കെ. മോനിച്ച (40)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. 2016ല്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഇയാൾ പിന്നീട് കോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ക്കഴിയുന്ന പ്രതികളെ പിടികൂടാൻ ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ശക്തമായ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്. എസ്എച്ച്ഒ ടി.ആര്. ജിജു, സിപിഒമാരായ സതീഷ്, സലമോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.