സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്‍റര്‍ പ്രവർത്തനമാരംഭിച്ചു
Sunday, June 4, 2023 11:42 PM IST
ക​​ല്ല​​റ: സ​​ര്‍​ക്കാ​​രി​​ന്‍റെ നൂ​​റു​​ദി​​ന ക​​ര്‍​മ​​പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ഒ​​പ്പ​​മു​​ണ്ട് ഉ​​റ​​പ്പാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി സി​​റ്റി​​സ​​ണ്‍ ഫെ​​സി​​ലി​​റ്റേ​​ഷ​​ന്‍ സെ​​ന്‍റ​​ര്‍ പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ച്ചു. സെ​​ന്‍റ​റി​ന്‍റെ ഉ​​ദ്ഘാ​​ട​​നം ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ല്‍ നി​​ര്‍​വ​​ഹി​​ച്ചു.
പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ജോ​​ണി തോ​​ട്ടു​​ങ്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷൈ​​നി ബൈ​​ജു, വി​​ക​​സ​​ന സ്റ്റാ​​ന്‍​ഡിം​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ വി.​​കെ. ശ​​ശി​​കു​​മാ​​ര്‍, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ള്‍, ജീ​​വ​​ന​​ക്കാ​​ര്‍, ടെ​​ക്നി​​ക്ക​​ല്‍ അ​​സി​​സ്റ്റ​​ന്‍റ് അ​​ഞ്‌​ജു പ്ര​​കാ​​ശ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ലാ​​ദ്യ​​മാ​​യി ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലാ​​ണ് സി​​റ്റി​​സ​​ണ്‍ ഫെ​​സി​​ലി​​റ്റേ​​ഷ​​ന്‍ സെ​​ന്‍റ​​ര്‍ പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ച്ച​​ത്. കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രു​​ക​​ള്‍, വി​​വി​​ധ വ​​കു​​പ്പു​​ക​​ള്‍, ഏ​​ജ​​ന്‍​സി​​ക​​ള്‍, സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ള്‍, ഭ​​ര​​ണ​​ഘ​​ട​​ന സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ മു​​ഖേ​​ന എ​​ല്ലാ സേ​​വ​​ന​​ങ്ങ​​ളു​​ടെ​​യും വി​​വ​​ര​​ങ്ങ​​ള്‍ സി​​റ്റി​​സ​​ണ്‍ ഫെ​​സി​​ലി​​റ്റേ​​ഷ​​ന്‍ സെ​​ന്‍റ​ർ വ​​ഴി ല​​ഭി​​ക്കും.