നെല്‍ക്കര്‍ഷകർക്കു പിന്തുണയുമായി കുടമാളൂര്‍ ഫൊറോനാ മാതൃ-പിതൃവേദി
1300260
Monday, June 5, 2023 12:32 AM IST
കുമാരകം: സംഭരിച്ച നെല്ലിന്റെ തുക സമയബന്ധിതമായി നെല്‍കര്‍ഷകര്‍ക്കു നല്‍കണമെന്ന് കുടമാളൂര്‍ മാതൃ-പിതൃവേദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നെല്‍കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കുടമാളൂര്‍ ഫൊറോനാ മാതൃ-പിതൃവേദി കുമരകം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ സമരം കുമരകം വടക്കുംകര സെന്റ് ജോണ്‍സ് നെപുംസ്യാനോസ് പള്ളി വികാരി ഫാ. ബിജോ അരിഞ്ഞാണിയില്‍ ഉദ്ഘാടനം ചെയ്തു. കുടമാളൂര്‍ ഫൊറോനാ പിതൃവേദി പ്രസിഡന്റ് ജോസ് ജേക്കബ് അധ്യക്ഷത വഹിച്ചു.
കുടമാളൂര്‍ ഫൊറോനാ മാതൃവേദി പ്രസിഡന്റ് റീനി പി. ഏലിയാസ്, എകെസിസി അതിരൂപത വൈസ് പ്രസിഡന്റ് ഷെയിന്‍ കെ. ജോസഫ്, അതിരൂപത പിതൃവേദി വൈസ് പ്രസിഡന്റ് സൈബു കെ. മാണി, കുടമാളൂര്‍ ഫൊറോനാ പിതൃവേദി ജോയിന്റ് സെക്രട്ടറി ഷൈജു തോമസ്, കുടമാളൂര്‍ ഫൊറോനാ മാതൃവേദി സെക്രട്ടറി ഷീല ജോസഫ് കാട്ടൂപ്പാറ എന്നിവര്‍ പ്രസംഗിച്ചു.