ജില്ലാതല സിവില്‍ സര്‍വീസ് മത്സരങ്ങള്‍
1338728
Wednesday, September 27, 2023 2:58 AM IST
കോട്ടയം: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി വിവിധവേദികളിലായി നടത്തുന്ന ജില്ലാതല സിവില്‍ സര്‍വീസ് മത്സരങ്ങള്‍ ജില്ലാ സ്പോര്ടസ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സാബു മുരിയ്ക്കവേലി, കമ്മിറ്റി അംഗങ്ങളായ പി.പി. തോമസ്, കെ.ആര്. ഷാജി, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ ഡിമല്സി. മാത്യു, സെക്രട്ടറി മായാദേവി എന്നിവര്‍ പ്രസംഗിച്ചു. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നായി 350 ജീവനക്കാര്‍ പങ്കെടുത്തു.