സിഎംഎസ് കോളജില്‍ സംഘര്‍ഷം: രണ്ടു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു
1396663
Friday, March 1, 2024 6:48 AM IST
കോട്ടയം: സിഎംഎസ് കോളജില്‍ എംജി യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്നതിനിടയില്‍ സംഘര്‍ഷം; രണ്ടു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. സിഎംഎസ് കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി ഇമ്മാനുവല്‍, ഇയാളുടെ സുഹൃത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 9.30നാണ് സംഭവം. കലോത്സവത്തോടനുബന്ധിച്ചു കോളജിലെ ഓപ്പണ്‍ സ്റ്റേജില്‍ പാട്ട് പാടുന്നതിനെ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതു സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
തുടര്‍ന്നു നിരവധി വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഇമ്മാനുവലിനെയും സുഹൃത്തിനെയും മര്‍ദിച്ചു. ഇവര്‍ കോളജ് കാമ്പസിനു പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കയറി പോകാന്‍ ശ്രമിച്ചപ്പോഴും ഒരു സംഘം വിദ്യാര്‍ഥികള്‍ ഓട്ടോ തടഞ്ഞ് ഇവരെ മര്‍ദിച്ചു. പിന്നീട് പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്.