വ്യാപാര സന്ദേശ വാഹനജാഥയ്ക്കു പെരുവയില്‍ സ്വീകരണം
1396670
Friday, March 1, 2024 7:06 AM IST
പെരുവ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വ്യാപാര സന്ദേശ വാഹനജാഥയ്ക്കു പെരുവയില്‍ സ്വീകരണം നല്കി. കോര്‍പറേറ്റ് കമ്പനികള്‍ക്കും വ്യാപാര ഓണ്‍ലൈന്‍ ശൃംഖലയ്ക്കും നല്‍കിവരുന്ന അമിതമായ പ്രോത്സാഹനം അവസാനിപ്പിക്കുക, ജിഎസ്ടിയില്‍ വന്നിട്ടുള്ള അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്.
ജാഥാ ക്യാപ്റ്റന്‍ സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്, വൈസ് ക്യാപ്റ്റന്‍ ജില്ലാ ട്രഷറര്‍ അബ്ദുല്‍ സലീം, സമിതി കടുത്തുരുത്തി ഏരിയ വൈസ് പ്രസിഡന്റ് ടോമി മ്യാലില്‍, പെരുവ യൂണിറ്റ് രക്ഷാധികാരി കെ.യു. വര്‍ഗീസ്, കുരുവിള ആഗസ്തി, എം.ആര്. സാബു, ജോയി ജോണ്‍, ടി.എം. രാജന്, ജോയി മാത്യു, പ്രമീള മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു