ചങ്ങനാശേരി അര്‍ബന്‍ വാട്ടര്‍ സപ്ലൈ സ്കീം ഉദ്ഘാടനം
1396676
Friday, March 1, 2024 7:06 AM IST
ചങ്ങനാശേരി: നഗരസഭയും വാട്ടര്‍ അഥോറിറ്റിയും ചേര്‍ന്ന് അമൃത് പദ്ധതിയില്‍പ്പെടുത്തി നഗരത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായ കേടായ പൈപ്പ് ലൈന്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. 11.38 കോടി രൂപയുടെ ഭരണാനുമതിയുള്ള പദ്ധതിയുടെ അമ്പതു ശതമാനം കേന്ദ്ര പദ്ധതിയില്‍നിന്നും ബാക്കി അമ്പതു ശതമാനം സംസ്ഥാന സര്‍ക്കാരും നഗരസഭയും ചേര്‍ന്നും നടപ്പിലാക്കും.
പദ്ധതി ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ജോബി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി.എ. നിസാര്‍, പ്രിയ രാജേഷ്, കൗണ്‍സിലര്‍മാരായ ഗീതാ അജി, കുഞ്ഞുമോള്‍ സാബു, അഡ്വ. മധുരാജ്, എല്‍സമ്മ ജോബ്, രാജു ചാക്കോ, ബാബു തോമസ്, പ്രസന്നകുമാരി, സന്തോഷ് ആന്റണി, സ്മിത സുരേഷ്, ആശ ശിവകുമാര്‍, സാധിക്, ഡോ. രെഞ്ചു മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.