പട്ടയമെത്തിച്ച ജനപ്രതിനിധികളെ വരവേറ്റ് കല്ലട കോളനി നിവാസികൾ
1396712
Friday, March 1, 2024 11:19 PM IST
ഉഴവൂർ: പഞ്ചായത്തിലെ കല്ലട കോളനിയിലെ കുടുംബങ്ങൾക്ക് പട്ടയം നേടാനായതിന്റെ സന്തോഷം പങ്കുവച്ചത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. കോളനിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഭൂമിക്കു പട്ടയം നേടുക എന്നത്. സർക്കാർ സഹായങ്ങളടക്കം നേടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കോളനിയിലെ പല കുടുംബങ്ങളും. ഈ സാഹചര്യം പരിഗണിച്ചാണ് സംസ്ഥാന സർക്കാർ പട്ടയം നൽകാൻ അനുഭാവപൂർവമായ സമീപനം സ്വീകരിച്ചത്.
പട്ടയം നേടുന്നതിന് പരിശ്രമിച്ച ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ, ബ്ലോക്ക് പഞ്ചായത്തംഗം പി. എൻ. രാമചന്ദ്രൻ, ഹൗസിംഗ് ബോർഡ് അസി. സെക്രട്ടറി ഉഷാകുമാരി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.