അരുണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വനിതകളുടെ റോഡ്ഷോ
1416016
Friday, April 12, 2024 6:59 AM IST
ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാറിന്റെ വിജയത്തിനായി ചങ്ങനാശേരിയില്‍ വനിതാ സംഗമവും റോഡ് ഷോയും നടത്തി. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന വനിതാ സംഗമം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്തു. ഷേര്‍ളി ഹരികൃഷ്ണന് അധ്യക്ഷയായിരുന്നു.
അരുണ്‍കുമാറിന്റെ വിജയം മാവേലിക്കരയുടെ മാറ്റത്തിന്റെയും പുരോഗതിയുടെയും തുടക്കമാവുമെന്ന് നിര്‍മല ജിമ്മി പറഞ്ഞു. കൃഷ്ണകുമാരി രാജശേഖരന്, ലീനമ്മ ഉദയകുമാര്‍, സുജാത സുശീലന്, കുഞ്ഞുമോള്‍ സാബു, അനിതാ സാബു, സുജാതാ രാജു, മണിയമ്മ രാജപ്പന് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന ആവേശോജ്വലമായ റോഡ് ഷോ, സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചെണ്ടമേളം, കോല്‍ക്കളി, ഗരുഡന്, നൃത്തനൃത്ത്യങ്ങള്‍, കൈകൊട്ടിക്കളി, വര്‍ണ ബലൂണുകള്‍, സ്ഥാനാര്‍ഥിയുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകള്‍ എന്നിവ മാറ്റുകൂട്ടി.
റോഡ് ഷോയുടെ സമാപനം പെരുന്ന ബസ് സ്റ്റാന്‍ഡു മൈതാനിയില്‍ മുന്‍ എംപി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു.