വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു
1418132
Monday, April 22, 2024 10:45 PM IST
കൂരോപ്പട: കൂരോപ്പട-പാമ്പാടി റോഡില്‍ ചെമ്പരത്തിമൂട്ടിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന വര്‍ക്ക് ഷോപ്പ് ജീവനക്കാരന് മരിച്ചു. ആറുമാനൂര്‍ കളപ്പുരയ്ക്കല്‍ കെ.ഒ. ജോര്‍ജാ (ബേബി-60) ണു മരിച്ചത്. കഴിഞ്ഞ 12ന് നെടുമാവിലെ വര്‍ക്ക് ഷോപ്പില്‍നിന്നു വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.
സ്കൂട്ടര്‍ ഓടിക്കവേ രക്തസമ്മര്‍ദ്ദം കൂടി വാഹനത്തിന്റെ നിയന്ത്രണം തെറ്റി റോഡരികിലെ പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്നു ഒന്നിന് അയര്‍ക്കുന്നം ഐപിസി ഗില്ഗാല് സഭയുടെ കുറ്റിക്കല്‍ മുളേക്കുന്ന് സെമിത്തേരിയില്‍. ഭാര്യ: ജെസി ജോര്‍ജ്. മക്കള്‍: ബെറ്റ്സിമോള്‍, ബ്ലസിമോള്‍, സ്റ്റെഫിമോള്‍. മരുമക്കള്‍: മനീഷ് (കുമളി, അണക്കര), മാത്യു കെ. പീറ്റര്‍ (വടശേരിക്കര).