ഇന്ന് കൊട്ടിക്കലാശം; തിരക്കിട്ട പ്രചാരണത്തിൽ സ്ഥാനാർഥികൾ
1418394
Wednesday, April 24, 2024 4:14 AM IST
പാലാ: ഒന്നരമാസത്തെ വീറും വാശിയും പകര്‍ന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കൊട്ടിക്കലാശത്തോടെ സമാപിക്കും. അതിനാല്‍ തിരക്കിട്ട പ്രചാരണത്തിലാണ് സ്ഥാനാർഥികളും രാഷ്ട്രീയ പാര്‍ട്ടികളും.
കൊട്ടിക്കലാശം ആവേശമാക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. ഓരോ വോട്ടും ഉറപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് മുന്നണികള്‍. അവസാനവട്ട മണ്ഡലപര്യടനങ്ങളിലാണ് സ്ഥാനാർഥികൾ.
യുവജന സംഗീതസന്ധ്യ
പാലാ: പാട്ടുപാടിയും നൃത്തംവച്ചും യുവജന സംഗീതസന്ധ്യ. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമാണ് യുഡിഎഫ് യുവജന വിദ്യാര്‍ഥി സംഘടനകള്‍ പാലായില്‍ സംഗീതസന്ധ്യ സംഘടിപ്പിച്ചത്.

പാട്ടും അനുബന്ധ സംഗീത ഉപകരണങ്ങളും യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും കൈകാര്യം ചെയ്ത സംഗീതസന്ധ്യയുടെ ആരംഭം തന്നെ വളരെ വ്യത്യസ്തമായിരുന്നു. കെപിസിസി മെംബര്‍ നിശാ സോമന് രചിച്ച കവിത അവര്‍ തന്നെ ആലപിച്ചാണ് സംഗീത സായാഹ്നം ആരംഭിച്ചത്. പിന്നീട് അപുവും മക്കളായ ജോസഫും ജോര്‍ജും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിയും മൈക്കെടുത്തതോടെ യുവജനങ്ങള്‍ ഉത്സാഹത്തിമിര്‍പ്പിലായി.
യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ആല്ബിന് ഇടമനശേരിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ചടങ്ങുകള്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ഉദ്ഘാടനം ചെയ്തു. ഡിസിസി ഉപാധ്യക്ഷന്‍ ചിന്റു കുര്യന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഗൗരി ശങ്കര്‍, കെഎസ്യു ജില്ലാ പ്രസിഡന്റ് നൈസാം, യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് കിരണ്‍ മാത്യു അരീക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിചാർ സദസ് നടത്തി
കുറവിലങ്ങാട്: കെപിസിസി വിചാർ വിഭാഗ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിചാർ സദസ് നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് പുതിയിടം അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം ജാൻസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് ഡോ. കെ.എം. ബെന്നി വിഷായവതരണം നടത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളിയിൽ, ബേബി തൊണ്ടാംകുഴി, ഡോ. ജോസ് മാത്യു, യു.ഡി. മത്തായി, പി.എൻ. മോഹനൻ, മണ്ഡലം പ്രസിഡന്റ് എം.എം. ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി ഇമ്മാനുവൽ ജോൺ നിധീരി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിജു കുര്യൻ താന്നിക്കതറപ്പിൽ, പഞ്ചായത്തംഗങ്ങളായ ജോയ്സ് അലക്സ്, ലതിക സാജു, ടെസി സജീവ്, സിബി തോമസ് ഓലിക്കൽ, അജോ അറയ്ക്കൽ, ഷാജി മാത്യു പുതിയിടം എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് സുസജ്ജമെന്ന്
പാലാ: നിര്‍ണായകമായ തെരഞ്ഞെടുപ്പ് ദിനത്തിന് യുഡിഎഫ് സുസജ്ജമാണെന്ന് നിയോജകമണ്ഡലം ചെയര്മാന് പ്രഫ. സതീശ് ചൊള്ളാനിയും കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാടും അവകാശപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രചരണാര്‍ഥമുള്ള കുടുംബയോഗങ്ങള്‍ പൂര്‍ത്തിയായി.
വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് വീടുകളില്‍ എത്തിച്ചു കൊടുത്തു. പോളിംഗ് ദിനത്തില്‍ ബൂത്ത് ഏജന്റുമാര്‍ക്ക് ആവശ്യമായ മെറ്റീരിയല്‍സ് ഇന്ന് കൈമാറും. പോളിംഗ് ഏജന്റുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളിലേക്ക് എത്തിച്ച് വിജയം നേടാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്നും നേതാക്കള്‍ അവകാശപ്പെട്ടു.
എൽഡിഎഫ് ബൈക്ക് റാലിയും പ്രകടനവും
കുറവിലങ്ങാട്: കലാശക്കൊട്ടിന് മുൻപേ ആവേശമുണർത്തി തോമസ് ചാഴികാടനായി ബൈക്ക് റാലിയും പ്രകടനവും നടത്തി എൽഡിഎഫ്. കോഴാ സെന്റ് ജോസഫ് കപ്പേള ജംഗ്ഷനിൽ നിന്നാരംഭിച്ച ഇരുചക്രവാഹനറാലിയിൽ നൂറുകണക്കിന് വാഹനങ്ങൾ പങ്കെടുത്തു.
ബൈക്ക് റാലി സമാപിച്ചതോടെ പള്ളിക്കവലയിൽ ബൈപാസ് ജംഗ്ഷനിൽനിന്ന് പ്രകടനവും നടത്തി. സയൻസ് സിറ്റിയടക്കമുള്ള വലിയ വികസനമുന്നേറ്റത്തിന് നാടിനൊപ്പംനിന്ന തോമസ് ചാഴികാടന്റെ വികസനത്തുടർച്ചയ്ക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനത്തോടെയായിരുന്നു പ്രകടനം. പ്രകടനം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സമാപിച്ചു. റാലിയെ തുടർന്ന് ഡിജെ നൈറ്റും നടത്തി.
എൽഡിഎഫ് നേതാക്കളായ സിബി മാണി, സദാനന്ദ ശങ്കർ, എ.എൻ. ബാലകൃഷ്ണൻ, പി.സി. കുര്യൻ, കെ. രവികുമാർ, പ്രഫ. പി.ജെ. സിറിയക്, ടി.എസ്.എൻ. ഇളയത്, ഡാർളി ജോജി, വിനു കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ഡലതല റാലി
ഉഴവൂർ: നാടിന്റെ വികസനത്തിനും പുരോഗതിക്കും നിലനിൽപ്പിനുമായി എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. എൽഡിഎഫ് മണ്ഡലതല റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.ഒ. അനൂപ് അധ്യക്ഷത വഹിച്ചു. പി.എൽ. ഏബ്രഹാം, വിനോദ് പുളിക്കനിരപ്പൽ, പി.എം. മാത്യു, ഡോ. സിന്ധുമോൾ ജേക്കബ്, സ്റ്റീഫൻ ചെട്ടിക്കൻ, ശ്രീനി തങ്കപ്പൻ, മേരി സജി, ബിൻസി അനിൽ, ജോസ് തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.
തുഷാറിനുവേണ്ടി വനിതാ സ്ക്വാഡ്
പാലാ: കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കായി പാലായില്‍ വനിതാ സ്ക്വാഡ് രംഗത്തിറങ്ങി. പാലായിലെ വ്യാപാരികളെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. രാവിലെ കൊട്ടാരമറ്റം ബസ് ടെര്‍മിനലിനു സമീപം പ്രീതി നടേശന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനീഷ് ചുണ്ടച്ചേരി, മിനര്‍വ മോഹന്‍, ബി. വിജയകുമാര്‍, മുരളീധരന് നീലൂര്‍, സുമിത് ജോര്‍ജ്, റോജന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി: ഒന്നരമാസത്തെ വീറും വാശിയും പകര്‍ന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കൊട്ടിക്കലാശത്തോടെ സമാപിക്കും. അതിനാല്‍ തിരക്കിട്ട പ്രചാരണത്തിലാണ് സ്ഥാനാർഥികളും രാഷ്ട്രീയ പാര്‍ട്ടികളും.
കൊട്ടിക്കലാശം ആവേശമാക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. ഓരോ വോട്ടും ഉറപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് മുന്നണികള്‍. അവസാനവട്ട മണ്ഡലപര്യടനങ്ങളിലാണ് സ്ഥാനാർഥികൾ.
നാല് പഞ്ചായത്തുകളിലെ പര്യടനം പൂർത്തിയാക്കി ആന്റോ ആന്റണി
പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പാറത്തോട്, മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ പര്യടനം പൂർത്തിയായി. കൂവപ്പള്ളിയിൽനിന്ന് ആരംഭിച്ച പര്യടനപരിപാടി 50 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മുക്കുട്ടുതറയിൽ സമാപിച്ചു. യുഡിഎഫ് മണ്ഡലം ചെയർമാൻ സിബി നമ്പുടാകത്തിന്റെ അധ്യക്ഷതയിൽ കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലീം ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം മറിയമ്മ ജോസഫ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ, കൺവീനർ പ്രകാശ് പുളിക്കൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, ജോമോൻ ഐക്കര, റോയി കപ്പലുമാക്കൽ, പി.എ. ഷെമീർ, കെ.എസ്. രാജു, സി.സി. തോമസ്, റെജി അമ്പാറ, ജോയി പൂവത്തുങ്കൽ, ജലാൽ പൂതക്കുഴി, പി.എച്ച്. ഷുക്കൂർ, പി.എ. ഇബ്രാഹിംകുട്ടി, പി.എം. സൈനുൽ ആബിദീൻ, പി.സി. ഉലഹന്നാൻ, രാജു മായാവില്, തോമസ് ഇരുപ്പക്കാട്ട്, രഞ്ജു തോമസ്, വസന്ത് തെങ്ങുംപള്ളി, വിപിൻ അറക്കൽ, സാബു മടുക്കയാങ്കൽ എന്നിവർ പ്രസംഗിച്ചു.
ഡോ. തോമസ് ഐസക്കിന്റെ കലാശക്കൊട്ട് പത്തനംതിട്ടയിൽ
പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന് മലയോര ഗ്രാമത്തിൽ വൻ വരവേൽപ്പ്. ഇന്നലെ വൈകുന്നേരം കൊക്കാത്തോട് ഒരേക്കർ ജംഗ്ഷനിൽ നിന്നു ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് കറ്റികുഴി മുണ്ടപ്ലാവ് ജംഗ്ഷനിൽ എത്തിച്ചു.
img src='/Localnews/NewsImages/anto_Antony_2024janu24.jpg' align='center' class='contentImageInside' style='padding:6px;'>
സ്വീകരണ യോഗത്തിൽ കെ.യു. ജനീഷ് കുമാർ എംഎൽഎ, എൽഡിഎഫ് നേതാക്കളായ പി.ജെ. അജയകുമാർ, പി.ആർ. ഗോപിനാഥൻ, ശ്യാംലാൽ കെ. രാജേഷ്, കെ. തുളസീധരൻ, വി.കെ. രഘു, ജോജു ജോർജ്, പി. സിന്ധു, എം.ജി. മോഹനൻ, എസ്. അജിത്ത് എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് പത്തനംതിട്ട നഗരത്തിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽനിന്ന് എൽഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കലാശക്കൊട്ട് വേദിയായ അബാൻ ജംഗ്ഷനിലേക്ക് എത്തിച്ചേരും. വൈകുന്നേരം ആറുവരെയാണ് കലാശക്കൊട്ട് നടക്കുക.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പര്യടനം നടത്തി അനില്‍ കെ. ആന്റണി
പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാർഥി അനില്‍ കെ. ആന്റണി കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ പര്യടനം നടത്തി. പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്വീകരണം ഏറ്റുവാങ്ങിയാണ് റോഡ് ഷോ കടന്നു പോയത്. രാവിലെ എട്ടിന് കുളത്തൂര്‍മൂഴിയില്‍നിന്ന് ആരംഭിച്ച പര്യടനം ന്യൂനപക്ഷമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് അനില്‍ കെ. ആന്റണി മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ചു.
താഴത്തുവടകര, വെള്ളാവൂര്‍, പൊട്ടുകുളം, എട്ടാംമൈല്‍, കോത്തലപ്പടി, മണിമല, കറിക്കാട്ടൂര്‍, മേലേക്കവല, പൊന്തന്‍പുഴ, മുക്കട, തമ്പലക്കാട്, കപ്പാട്, ആനക്കല്ല്, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, കുറുവാമൂഴി, വിഴിക്കത്തോട്, മണ്ണാറക്കയം, മണ്ണംപ്ലാവ്, പൊന്‍കുന്നം, മന്ദിരം, ചിറക്കടവ്, പാറാംതോട്, കൈലാത്ത് കവല, മൂലേപ്ലാവ്, ചെറുവള്ളി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം തെക്കേത്തുകവലയിൽ റോഡ് ഷോ സമാപിച്ചു.
പാലായിലും കൊട്ടിക്കലാശം
പാലാ: പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് കോട്ടയം ലോക്സഭാ മണ്ഡലത്തിലേക്കു മത്സരിക്കുന്ന പ്രധാന മുന്നണികളുടെ കൊട്ടിക്കലാശം പാലായിലും നടക്കും.
യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പരസ്യ ്രചാരണത്തിന്റെ സമാപനം ഇന്ന് വൈകുന്നേരം മൂന്നിന് പാലാ സ്റ്റേഡിയം ജംഗ്ഷനില്‍ നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ കൊട്ടിക്കലാശം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൊട്ടാരമറ്റത്തുനിന്നു പ്രകടനത്തോടെ ആരംഭിച്ച് കുരിശുപള്ളിക്കവലയില്‍ സമാപിക്കും.
എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പരസ്യപ്രചാരണ സമാപനം കൊട്ടാരമറ്റത്തുനിന്ന് ആരംഭിച്ച് ആശുപത്രി ജംഗ്ഷനില്‍ സമാപിക്കും. വിവിധ രാഷ്ട്രീയ കക്ഷികള്‍ പാലാ ഡിവൈഎസ്പിയും എസ്എച്ച്ഒയുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തൊരുമിച്ചാണ് തീരുമാനമെടുത്തത്.
പോലീസ് സുസജ്ജം
പാലാ: പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് സുസജ്ജം. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം അനൗൺസ്മെന്റ് വാഹനങ്ങള്‍ യോഗസ്ഥലത്തു തന്നെ കേന്ദ്രീകരിക്കണം. തലങ്ങും വിലങ്ങും ഓടിനടന്ന് അനൗൺസ്മെന്റ് നടത്താന്‍ അനുവദിക്കില്ല.
പാലായില്‍ ഇന്ന് ഗതാഗത നിയന്ത്രണം
പാലാ: പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്ന് പാലായില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈരാറ്റുപേട്ട ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് റിവര്വ്യൂറോഡു വഴി പോകാം. രാമപുരം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കാതെ ബൈപാസ് വഴി കൊട്ടാരമറ്റം ഭാഗത്തേക്കു പോകണം. പൊന്‍കുന്നം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ കൊട്ടാരമറ്റം-കടപ്പാട്ടൂര്‍-പന്ത്രണ്ടാംമൈല് വഴി പോകണം. കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ബൈപാസ് വഴി പോകണം.