കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​മോ​ക്രാ​റ്റി​ക് ജില്ലാ ഭാരവാഹികൾ
Thursday, June 20, 2024 10:03 PM IST
കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​മോ​ക്രാ​റ്റി​ക് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭാം​ഗം ഗ​ണേ​ഷ് ഏ​റ്റു​മാ​നൂ​രി​നെ​യും ഓ​ഫീ​സ് ചാ​ര്‍​ജ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ജ​യ്സ​ണ്‍ മാ​ത്യു മേ​ലേ​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജ​ബി​നു അ​യി​ര​മ​ല, സ​ന്തോ​ഷ് മൂ​ക്കി​ലി​ക്കാ​ട്ട്, എം.​ടി. അ​ശോ​ക​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍) മ​നോ​ജ് മാ​ട​പ്പ​ള്ളി, സു​നി​ല്‍ മം​ഗ​ല​ത്ത്, ഷി​നു പാ​ല​ത്തി​ങ്ക​ല്‍, ജി​ത്തു സു​രേ​ന്ദ്ര​ന്‍, ഷാ​ജി തെ​ള്ള​കം, ടോ​മി താ​ണോ​ലി​ല്‍, ജി. ​ജ​ഗ​ദീ​ഷ്, തി​രു​വാ​ര്‍​പ്പ് ജോ​സ​ഫ്, ബി​ജു എം. ​നാ​യ​ര്‍, സ​ന്തോ​ഷ് വ​ള്ളോം​കു​ഴി (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍), പി.​സി. സോ​ജോ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രാ​ണു മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​മോ​ക്രാ​റ്റി​ക് ചെ​യ​ര്‍​മാ​ന്‍ സജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ര്‍​ട്ടി വൈ​സ് ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. ബാലു ജി. ​വെ​ള്ളി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​ സംസ്ഥാന ജ​ന​റ​ല്‍ സെക്ര​ട്ട​റി പ്ര​സാ​ദ് ഉ​രു​ളി​കു​ന്നം, ട്ര​ഷ​റ​ര്‍ റോ​യി ജോ​സ്, വി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ, മ​ഞ്ജു കെ. ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.