മരം വീണ് വീടു തകർന്നു
1436654
Wednesday, July 17, 2024 2:16 AM IST
വെച്ചൂർ: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു വീടിനു ഭാഗികമായി നാശം സംഭവിച്ചു. വെച്ചൂർ ഔട്ട് പോസ്റ്റിന് കിഴക്കുഭാഗത്ത് ലേഖൻ നിവാസിൽ മോഹനന്റെ വീടിനു മുകളിലാണ് ഇന്നലെ രാവിലെ മരം വീണത്. വീടിനുള്ളിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.