മഴക്കെടുതിയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: കൊടിക്കുന്നില്‍
1436894
Thursday, July 18, 2024 2:15 AM IST
ചങ്ങനാശേരി: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പരിധികളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളിൽ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി എംപി അറിയിച്ചു.
ബൈപാസ്, എംസി റോഡ്, വാഴൂര്‍ റോഡ്, കവിയൂര്‍ റോഡ് അടക്കമുള്ള പ്രധാന പാതകളില്‍ നിലവില്‍ അപകടകരമായ രീതിയില്‍ വളര്ന്നുനില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും നടപടി സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.