ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
1438351
Tuesday, July 23, 2024 2:33 AM IST
കടുത്തുരുത്തി: സ്കൈ ബേര്‍ഡ്സ് ആര്‍ട്ട്സ് ആൻഡ് സ്പോര്‍ട്ട്സ് ക്ലബ്ലിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.
ത ുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാഷ് അവാര്‍ഡും മൊമെന്റോയും നല്കി വിദ്യാര്‍ഥികളെ ആദരിക്കുന്നത്. പ്രസിഡന്റ് കെ.ജി. സജീവ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി കെ.ആര്. സുനില്‍, കമ്മിറ്റിയംഗങ്ങളായ ടോക്സിന് രവി, കെ.എസ്. സിജി, കെ.ആര്. സുരേഷ്, കെ.സി. ബോബന് എന്നിവര്‍ പ്രസംഗിച്ചു.