വിദ്യാവനം പദ്ധതി ഉദ്ഘാടനം ഇന്ന്
1438357
Tuesday, July 23, 2024 2:33 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെയും സ്കൂളിലെ ഫോറസ്ട്രി ക്ലബ്ബിന്റെയും ഉദ്ഘാടനം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം നിര്‍വഹിക്കും.
2023 ലെ വനമിത്ര പുരസ്കാരത്തിന് അര്‍ഹനായ ടി.എന്‍. പരമേശ്വരന് നമ്പൂതിരി കുറിച്ചിത്താനത്തെ ആദരിക്കും. ജില്ലയിലെ മികച്ച വിദ്യാവനത്തിനുള്ള പുരസ്കാരം കോട്ടയം സിഎംഎസ് കോളജിന് സമ്മാനിക്കും. ചടങ്ങില്‍ സര്പ്പവോളന്റിയേഴ്സിനുള്ള യൂണിഫോം, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യും.
സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കോട്ടയം വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ഫീല്‍ഡ് ഡയറക്ടറുമായ പി.പി. പ്രമോദ്, സ്കൂള്‍ മാനേജരും പ്രിന്‍സിപ്പലുമായ ഫാ. ബെന്നി ജോണ്‍ മാരാംപറമ്പില്‍, കെഎഫ്ഡിസി അധ്യക്ഷ ലതിക സുഭാഷ്, കോട്ടയം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍. രാജേഷ്, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോള്‍, വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രുതി ദാസ് എന്നിവര്‍ പ്രസംഗിക്കും.