കു​ഴ​ല്‍​ക്കി​ണ​ര്‍ കു​ത്തി​യ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന​ത് പാ​ച​ക​വാ​ത​കം
Sunday, August 4, 2024 10:37 PM IST
മു​ഹ​മ്മ: കു​ഴ​ല്‍​ക്കി​ണ​റി​ന് കു​ഴ​ല്‍ താ​ഴ്ത്തി​യ​പ്പോ​ള്‍ ഉ​യ​ര്‍​ന്നു​വ​ന്ന​ത് പാ​ച​ക​വാ​ത​കം. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് 12 -ാം വാ​ര്‍​ഡ് പോ​ട്ട​ച്ചാ​ല്‍ ജ​യിം​സി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. 20 അ​ടി​യോ​ളം പൈ​പ്പ് താ​ഴ്ത്തി​യ​പ്പോ​ഴാ​ണ് ചെ​ളി​മ​ണ്ണി​നൊ​പ്പം ഗ്യാ​സും മു​ക​ളി​ലേ​ക്ക് വ​മി​ച്ച​ത്.

പൈ​പ്പി​ലൂ​ടെ പു​റ​ത്തേ​ക്കു​വ​ന്ന ഗ്യാ​സ് പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ല്‍ നി​റ​ച്ച് ക​ത്തി​ച്ച​പ്പോ​ള്‍ തീ ​ആ​ളി​പ്പ​ട​ര്‍​ന്നു. മ​ണ്ണി​ന​ടി​യി​ല്‍ ക​ക്കാ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കി​ണ​ര്‍ കു​ത്തു​മ്പോ​ള്‍ ഗ്യാ​സ് പു​റ​ത്തേ​ക്ക് വ​മി​ക്കാ​റു​ണ്ടെ​ന്ന് കു​ഴ​ല്‍ കി​ണ​ര്‍ സ്ഥാ​പി​ക്കാ​നെ​ത്തി​യ വി​ഷ്ണു​വും അ​മ​ലും പ​റ​ഞ്ഞു.