മണിയംകുന്ന്: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യവിമുക്ത കേരളം 2.0 പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ പഞ്ചായത്ത് ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ 2023-24 വർഷത്തെ ശുചിത്വ സ്കൂൾ അവാർഡ് മണിയംകുന്ന് സെന്റ് ജോസഫ് യുപി സ്കൂൾ കരസ്ഥമാക്കി.
പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിച്ചതും ഇതര സ്കൂൾ ശുചിത്വ പ്രവർത്തനങ്ങളുടെ മികവും പരിഗണിച്ചാണ് സ്കൂളിനെ അവാർഡിനായി തെരഞ്ഞെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് ഗീത നോമ്പിളിൽനിന്നു ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റീന ജോസ്, വിദ്യാർഥികളായ മിലേനാ മനോജ്, നേഘ ജോസഫ്, ജിയോൺ സിനു ജോസഫ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.