ഞീഴൂര്‍: യൂത്ത് ഫ്രണ്ട്-എം ഞീഴൂര്‍ മണ്ഡലം കമ്മിറ്റി യോഗം നടന്നു. കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയംഗം സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എബിന് ഷോജിയെ കടുത്തുരുത്തി നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്, ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ, സംസ്ഥാന സെക്രട്ടേറിയറ്റംഗം അലക്സാണ്ടര്‍ കുതിരവേലി, കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് ബിബിന്‍ വെട്ടിയാനി, പ്രവീണ്‍ പോള്‍, കേരള കോണ്‍ഗ്രസ്-എം ഞീഴൂര്‍ മണ്ഡലം പ്രസിഡന്റ് പി.റ്റി. കുര്യന്, ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, ജോണ്സണ് കളത്തിച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.