ഭരണങ്ങാനം: ചെറുപുഷ്പ മിഷന്‍ലീഗ് പാലാ രൂപത സമിതിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രൂപതാതല സീനിയേഴ്സ് ക്യാമ്പിന് ഭരണങ്ങാനം മാതൃഭവനില്‍ തുടക്കമായി. പാലാ രൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കുട്ടികള്‍ നാളെയുടെ വാഗ്ദാനങ്ങളാണെന്നും അവര്‍ സഭയുടെയും കുടുംബങ്ങളുടെയും സമുദായത്തിന്റെയും അനുഗ്രഹമായിത്തീരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മിഷന്‍ലീഗ് രൂപത പ്രസിഡന്റ് ഡോ. ജോബിന് ടി. ജോണി അധ്യക്ഷത വഹിച്ചു. മിഷന്‍ലീഗ് രൂപത ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. മിഷന് ലീഗ് രൂപത വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. മോനിക്ക എസ്എച്ച് , രൂപത സെക്രട്ടറി ഡോ. ടോം ജോസ് ഒട്ടലാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വ്യക്തിത്വ വികസനം, സ്വഭാവരൂപീകരണം എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.