അല്‍ഫോന്‍സാ കോളജില്‍ ടോപ്പേഴ്സ് ഡേ
1564639
Tuesday, June 3, 2025 11:29 PM IST
പാലാ: അല്‍ഫോന്‍സാ കോളജില്‍ ടോപ്പേഴ്സ് ഡേ ഇന്ന് രാവിലെ 10.30ന് നടക്കും. കോളജ് മാനേജര്‍ റവ.ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കുന്ന മീറ്റിംഗില്‍ നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് നാര്‍ക്കോട്ടിക്സ് മുന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. കെ.എന്‍. രാഘവന് ഐആര്‍എസ് മുഖ്യാതിഥിയാകും. എം.ജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെംബര്‍ ഡോ. ജോജി അലക്സ്, പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, മഞ്ജു ജോസ്, കോളജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ പ്രസംഗിക്കും.
എംജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങുന്ന വിജയം സ്വന്തമാക്കിയ അല്‍ഫോന്‍സാ കോളജ് യൂണിവേഴ്സിറ്റി തലത്തില്‍ 29 റാങ്കുകളും വണ്‍ എസ് ഗ്രേഡും 51എ പ്ലസുകളും 41 എ ഗ്രേഡുകളും നേടി. വര്‍ഷങ്ങളായി എംജി യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ റാങ്കുകളും എ പ്ലസും കരസ്ഥമാക്കിവരുന്ന കോളജിന്റെ അക്കാദമിക രംഗത്തെ അദ്വിതീയ സ്ഥാനത്തിന് അടിവരയിടുന്നതാണ് ഇത്തവണത്തെ പരീക്ഷാഫലം.
പാഠ്യേതര രംഗത്തും സജീവമായ കോളജ് കേരളത്തിന്റെ കായിക ചരിത്രത്തിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. രണ്ടേമുക്കാല്‍ കോടി രൂപയുടെ കേന്ദ്ര ഗവണ്മെന്റ് ഗ്രാന്റുകള്‍, സംസ്ഥാന, സര്‍വകലാശാലതല അവാര്‍ഡുകള്‍ എന്നിവ നേടിയെടുക്കാനും കോളജിനു സാധിച്ചു.