മീനടത്ത് തോട്ടിൽ കാൽവഴുതിവീണ് കാണാതായയാളെ നാലാം ദിനവും കണ്ടെത്താനായില്ല
1564851
Wednesday, June 4, 2025 7:36 AM IST
മീനടം: മീനടത്ത് തോട്ടിൽ കാൽവഴുതിവീണ് കാണാതായ കാട്ടുമറ്റത്തിൽ ഈപ്പ (65) നെ നാലാം ദിനവും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മീനടം മുതൽ കൊടൂറാറ് വരെയുള്ള ഭാഗങ്ങളിലാണ് കഴിഞ്ഞ നാല് ദിവസങ്ങളായി തെരച്ചിൽ നടത്തിയിരുന്നത്.
പാമ്പാടി പോലീസ്, അഗ്നിരക്ഷാസേന, സ്കൂബാ ടീം, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാലു ദിവസമായി സ്കൂബാ ടീമും ഈരാറ്റുപേട്ട നന്മ ടീമും തോട്ടില്‍ രക്ഷാദൗത്യം നടത്തുകയായിരുന്നു.
തെരച്ചിൽ തുടരുമെന്ന് പാന്പാടി എസ്ഐ പി.ബി. ഉദയകുമാർ അറിയിച്ചു. ദീര്‍ഘനാളായി മുംബൈയിലായിരുന്ന ഈപ്പന് കഴിഞ്ഞനാളിലാണ് നാട്ടിലെത്തിയത്.