കാലാവസ്ഥാ പാര്‍ലമെന്റ് ഇന്നു സിഎംഎസില്‍
1565163
Thursday, June 5, 2025 11:55 PM IST
കോട്ടയം: കാലാവസ്ഥാ നീതിക്കായുള്ള വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് ഇന്നു സിഎംഎസ് കോളജില്‍ നടക്കും. ഈ വര്‍ഷം നവംബര്‍ 10 മുതല്‍ 21 വരെ ബ്രസീലില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സായ സിഒപി-30ല്‍ തങ്ങളുടെ ശബ്ദംകൂടി ഉയരണമെന്ന ആഗ്രഹത്തിലാണ് സിഎസ്ഐ മധ്യകേരള മഹായിടവക പരിസ്ഥിതി വകുപ്പും സിഎംഎസ് കോളജും ചേര്‍ന്നു പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കദനകഥകളുമായി ലോകത്തിലെ 17 സ്ഥലങ്ങളില്‍നിന്നുമുള്ള പാര്‍ലമെന്റംഗങ്ങളും മന്ത്രിമാരുമാണു വിദ്യാര്‍ഥി പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുക. അമേരിക്കന്‍, ഇന്ത്യന്‍ അംബാസഡര്‍മാര്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കും. തുടര്‍ന്നു കാര്‍ബണ്‍ രഹിത സമ്പദ് വ്യവസ്ഥയ്ക്കും ആഗോള നടപടികള്‍ക്കുമുള്ള ഒരു പ്രമേയത്തോടെ പാര്‍ലമെന്റ് സമാപിക്കും.
പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജസ്റ്റീസ് കെ.ടി. തോമസ്, കെ. സുരേഷ് കുറുപ്പ്, ഡോ. റൂബിള്‍ രാജ് എന്നിവര്‍ പ്രസംഗിക്കും. സിഎംഎസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. അഞ്ജു സോസന്‍ ജോര്‍ജ് പാര്‍ലമെന്റിന് ആതിഥേയത്വം വഹിക്കും.