ച​​ങ്ങ​​നാ​​ശേ​​രി: മീ​​ഡി​​യ വി​​ല്ലേ​​ജ് കാ​​മ്പ​​സി​​ല്‍ നാ​​ഷ​​ണ​​ല്‍ സ​​ര്‍വീ​​സ് സ്‌​​കീ​​മി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണ​​ത്തി​​ല്‍ ആ​​യി​​രം അ​​ടു​​ക്ക​​ള​​ത്തോ​​ട്ടം പ​​ദ്ധ​​തി​​ക്കു തു​​ട​​ക്ക​​മാ​​യി. മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍. രാ​​ജു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മാ​​ട​​പ്പ​​ള്ളി അ​​ഗ്രി ഫാ​​ര്‍മേ​​ഴ്‌​​സ് പ്രൊ​​ഡ്യൂ​​സ​​ര്‍ ക​​മ്പ​​നി (മാ​​ഫ്‌​​കോ), കു​​രി​​ശു​​മൂ​​ട് സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍, കൂ​​ന​​ന്താ​​നം സ​​ങ്കേ​​തം പ്ര​​കൃ​​തി ജീ​​വ​​ന പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന മ​​ണ്ണ​​റി​​വ് പ്ര​​കൃ​​തി കൃ​​ഷി കൂ​​ട്ടാ​​യ്മ, മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് എ​​ന്നി​​വ​​ര്‍ സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണ​​ത്തി​​ലാ​​ണ് പ​​ദ്ധ​​തി​​ക്കു തു​​ട​​ക്കം​​കു​​റി​​ച്ച​​ത്.

മീ​​ഡി​​യ വി​​ല്ലേ​​ജ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ഫി പു​​തു​​പ്പ​​റ​​മ്പ് വൃ​​ക്ഷ​​ത്തൈ ന​​ട്ടു. എ​​സ്ബി കോ​​ള​​ജ് റി​​ട്ട​​യേ​​ർ​​ഡ് വൈ​​സ്പ്രി​​ന്‍സി​​പ്പ​​ല്‍ പ്ര​​ഫ. ജോ​​സ​​ഫ് ടി​​റ്റോ, കൂ​​ന​​ന്താ​​നം സ​​ങ്കേ​​തം പ്ര​​കൃ​​തി ജീ​​വ​​ന പ​​രി​​ശീ​​ല​​ന കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ സി​​സ്റ്റ​​ര്‍ ന​​വീ​​ന സി​​എം​​സി, മാ​​ഫ്‌​​കോ ചെ​​യ​​ര്‍മാ​​ന്‍ തോ​​മ​​സ് മാ​​ന്ത​​റ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ന്താ​​നം, സെ​​ക്ര​​ട്ട​​റി നി​​ഖി​​ത ബി​​നു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.