പെണ്ണാർ തോടിന്റെ നവീകരണത്തിനു തുടക്കമായി
1565333
Friday, June 6, 2025 7:17 AM IST
അതിരമ്പുഴ: അതിരമ്പുഴ ചന്തക്കുളത്തിന്റെയും പെണ്ണാർ താോടിന്റെയും പഴയകാല പ്രൗഢി വീണ്ടെടുക്കുന്നതിനായുള്ള ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. 50 ലക്ഷം രൂപ ചെലവഴിച്ചു നടത്തുന്ന നവീകരണത്തിന്റെ പ്രവർത്തനോദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു.
ചടങ്ങിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, അതിരമ്പുഴ ജുമാ മസ്ജിദ് ഇമാം അഫ്സൽ മനാനി, ലിസ്യു പള്ളി വികാരി ഫാ. മാർട്ടിൻ ഇലയ്ക്കാട്ട് നാലുപറയിൽ, അതിരമ്പുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ്സ് ആൻഡ്രൂസ്,
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിംസ് കുര്യൻ, അന്നമ്മ മാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി സജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹരിപ്രകാശ്, ജയിംസ് തോമസ്, ഫസീന സുധീർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, മെംബർ ജോഷി ഇലഞ്ഞിയിൽ, പഞ്ചായത്ത് സെക്രട്ടറി നിസി ജോൺ എന്നിവർ പ്രസംഗിച്ചു.