കോ​ട്ട​യം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൊ​ച്ചി​യി​ല്‍ ന​ട​ത്തി​യ ഇ​ന്‍​വെ​സ്റ്റ് കേ​ര​ള ഗ്ലോ​ബ​ല്‍ സ​മ്മി​റ്റി​ന്‍റെ മാ​തൃ​ക​യി​ല്‍ വ്യ​വ​സാ​യ​വ​കു​പ്പിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​മ്പ​തി​ന് ഈ​രാ​റ്റു​പേ​ട്ട ബ​റ​കാ​ത്ത് സ്‌​ക്വ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ റൈ​സിം​ഗ് പൂ​ഞ്ഞാ​ര്‍ ടു​കെ 25 എ​ന്ന പേ​രി​ല്‍ നി​ക്ഷേ​പ​ക​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. 206 സം​രം​ഭ​ക​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 2042 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ വാ​ഗ്ദാ​നം ല​ഭി​ച്ചു. 7381 പേ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭ്യ​മാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി നി​ക്ഷേ​പ പ​ദ്ധ​തി​ക​ള്‍ മീ​റ്റി​ലൂ​ടെ പ്ര​തീ​ക്ഷി​ക്കു​ന്നു. പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍, കാ​ര്‍​ഷി​കാ​ധി​ഷ്ഠി​ത ഭ​ക്ഷ്യ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍, ഐ​ടി/​ഐ​ടി​ഇ​എ​സ് സാ​ധ്യ​ത​ക​ള്‍, റ​ബ​ര്‍ അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ള്‍, മ​ര​ഉ​ത്പ​ന്ന സം​രം​ഭ​ങ്ങ​ള്‍, സു​ഗ​ന്ധ​വ്യ​ഞ്ജ​നാ​ധി​ഷ്ഠി​ത സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി സാ​ധ്യ​ത​ക​ളും സ​മീ​പ​ഭാ​വി​യി​ല്‍ എ​രു​മേ​ലി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ശ​ബ​രി ഗ്രീ​ന്‍​ഫീ​ല്‍​ഡ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും മു​ന്നി​ല്‍​ക്ക​ണ്ട് മ​ണ്ഡ​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​വ​സാ​യ, വാ​ണി​ജ്യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ച്ച് ഉ​ത്പാ​ദ​ന​വും അ​തു​വ​ഴി ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ലും വ​രു​മാ​ന​വും വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് നി​ക്ഷേ​പ​ക​സം​ഗ​മം ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ അ​നു​മ​തി​ക​ളും സാ​ങ്കേ​തി​ക പി​ന്തു​ണ​യും ഉ​റ​പ്പു​വ​രു​ത്താ​നും മൂ​ല​ധ​ന സ​മാ​ഹ​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ല​ഭ്യ​മാ​ക്കാ​നും നി​ക്ഷേ​പ​ക​സം​ഗ​മം ല​ക്ഷ്യ​മി​ടു​ന്നു.

ഒ​ൻ​പ​തി​നു രാ​വി​ലെ ഒ​ൻ​പ​തി​നു ര​ജി​സ്ട്രേ​ഷ​ന്‍. 9.30 മു​ത​ല്‍ 10.30 വ​രെ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ-​ആ​നു​കൂ​ല്യ​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​ദ്ധ​തി​ക​ള്‍, ബാ​ങ്കു​ക​ള്‍-​അം​ഗീ​കൃ​ത ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് മൂ​ല​ധ​നം സ്വ​രൂ​പി​ക്ക​ല്‍ എ​ന്നി​വ സം​ബ​ന്ധി​ച്ചു വ്യ​വ​സാ​യ, വാ​ണി​ജ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജി. ​രാ​ജീ​വും സം​ഘ​വും ന​യി​ക്കു​ന്ന പാ​ന​ല്‍ സെ​ഷ​ന്‍ ന​ട​ക്കും.

10.30ന് ​ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ദ​ര്‍​ശ​ന സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ര്‍​വ​ഹി​ക്കും. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പു​തി​യ അ​ഗ്രോ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ പാ​ര്‍​ക്ക്, അ​ഗ്രി ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ പ്ര​ഖ്യാ​പ​നം ജോ​സ് കെ. ​മാ​ണി എം​പി നി​ര്‍​വ​ഹി​ക്കും. മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന വ്യ​വ​സാ​യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് സ​ന്ദേ​ശം ന​ല്‍​കും. സം​രം​ഭ​ക​വ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഐ​കെ​ജി​എ​സ് പ്രോ​ഗ്ര​സ് കാ​ര്‍​ഡ് അ​വ​ത​ര​ണം വ്യ​വ​സാ​യ ഡ​യ​റ​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് നി​ര്‍​വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍, ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി.​ആ​ര്‍. രാ​കേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

12.15 മു​ത​ല്‍ 1.15 വ​രെ മ​ന്ത്രി പി. ​രാ​ജീ​വ് പ​ങ്കെ​ടു​ക്കു​ന്ന ച​ര്‍​ച്ച. 1.45 മു​ത​ല്‍ ര​ണ്ടു​വ​രെ സം​രം​ഭ​ക​ത്വ​ത്തെ​പ്പ​റ്റി​യു​ള്ള സെ​ഷ​ന്‍ ന​ട​ക്കും. ര​ണ്ടു​മു​ത​ല്‍ 5.30 വ​രെ മു​ന്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ്, സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍ സി​ഇ​ഒ അ​നൂ​പ് അം​ബി​ക, സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ സെ​ഷ​നു​ക​ള്‍ ന​യി​ക്കും.

5.30ന് ​സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും താ​ത്പ​ര്യ​പ​ത്ര​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക് നി​ര്‍​വ​ഹിക്കും. ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​ര്‍, ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഫെ​ര്‍​ണാ​ണ്ട​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​ജീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​ആ​ര്‍. അ​നു​പ​മ, ഷോ​ണ്‍ ജോ​ര്‍​ജ്, ശു​ഭേ​ഷ് സു​ധാ​ക​ര​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗീ​ത നോ​ബി​ള്‍, ജോ​ര്‍​ജ് മാ​ത്യു, കെ.​സി. ജ​യിം​സ്, സ്‌​ക​റി​യ ജോ​സ​ഫ്, മ​റി​യാ​മ്മ സ​ണ്ണി, കെ.​കെ. ശ​ശി​കു​മാ​ര്‍, ബി​ജോ​യി ജോ​സ്, സി.​എം. ജാ​ന്‍​സി, കെ.​എം. രേ​ഖ ദാ​സ്, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി.​ആ​ര്‍. രാ​കേ​ഷ്, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം മാ​നേ​ജ​ര്‍ എം. ​പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്ന് 6.30 മു​ത​ല്‍ 7.30 വ​രെ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​കള്‍.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ, ജോ​യി ജോ​ര്‍​ജ്, പി.​എ​സ്. സു​നി​ല്‍, സാ​ജ​ന്‍ കു​ന്ന​ത്ത്, ദി​ലീ​പ് കു​മാ​ര്‍, ടോ​മി ജോ​സ​ഫ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ വി.​ആ​ര്‍. രാ​കേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.