ഓർമപ്പെരുനാൾ ആചരിക്കും
1565336
Friday, June 6, 2025 7:17 AM IST
കോട്ടയം: മലങ്കര സുറിയാനി ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ സേവേറിയോസിന്റെ 98-ാം ശ്രാദ്ധപ്പെരുന്നാളും അനുസ്മരണവും കബറടങ്ങിയിരിക്കുന്ന കോട്ടയം വലിയ പള്ളിയില്‍ എട്ട്, 10, 11 തീയതികളില്‍ ആചരിക്കും.
ഒന്പതിനു വൈകുന്നേരം നാലിനു ജസ്റ്റീസ് സിറിയക് ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് അധ്യക്ഷത വഹിക്കും.
സിഎസ്ഐ മധ്യ കേരളാ മഹായിടവക ബിഷപ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന് അനുഗ്രഹപ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും.
സമുദായ സെക്രട്ടറി ടി.ഒ. ഏബ്രഹാം, വികാരി ഫാ. സിജോ സ്കറിയ, സെന്റ് ജോര്‍ജ് കുരിശുപള്ളി പ്രീസ്റ്റ് ഇന്‍-ചാര്‍ജ് ഫാ. ബിബിന്‍ ബേബി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഡോ. പി.ആര്. സോന, ഷേബ മാര്‍ക്കോസ്, ട്രസ്റ്റി കെ.കെ. തോമസ്, സെക്രട്ടറി ജേക്കബ് സാജ്, ജനറല്‍ കണ്‍വീനര്‍ ജേക്കബ് പണിക്കര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തും.
10ന് 6.30ന് സന്ധ്യാപ്രാര്‍ഥന കബറിങ്കല്‍ ധൂപപ്രാര്‍ഥന, പ്രദക്ഷിണം ആശീര്‍വാദം. 11ന് 7.15ന് പ്രഭാത പ്രാര്‍ഥന 8ന് ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, 10ന് നേര്‍ച്ചവിളമ്പ്, പ്രദക്ഷിണം.